2024 ഒളിമ്പിക്സില്‍ ക്രിക്കറ്റും ?

2024 ഒളിമ്പിക്സില്‍ ക്രിക്കറ്റും ?
ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന് വേദി ലഭിച്ചാല്‍ ക്രിക്കറ്റ് ഒരു മത്സര ഇനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ്.
2024 ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഒരിനമായി എത്തുമോ ? ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന് വേദി ലഭിച്ചാല്‍ ക്രിക്കറ്റ് ഒരു മത്സര ഇനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. 2024ല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരില്‍ മുന്‍നിരക്കാരാണ് ഇറ്റലി. ഐസിസി വാര്‍ഷിക സമ്മേളനം നടക്കുന്നതിനിടെയാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സിമോണ്‍ ഗാമ്പിനോയുടെ പ്രസ്താവനയെന്നതും യാദൃശ്ചികം. ഒളിമ്പിക്സിന് വേദിയൊരുക്കാന്‍ ഇറ്റലിക്ക് നറുക്ക് വീണാല്‍ ക്രിക്കറ്റും ഒരിനമായി ഉള്‍പ്പെടുത്തുമെന്നാണ് ഗാമ്പിനോയുടെ പ്രഖ്യാപനം. ഇറ്റലിക്ക് പുറമേ പാരീസ്, ലോസ് ആഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് വേദി ലഭിക്കുന്നതിനുവേണ്ടി പോരാടുന്നവരില്‍ മുന്നില്‍നില്‍ക്കുന്നത്.
Adjust Story Font
16

