ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍

ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍
ഗ്രൂപ്പ് ഡിയില്‍ ബാഴ്‌സലോണയും യുവന്റസും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോട് കൂടിയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കമാകുന്നത്.
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ കിരീടം തേടി പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് ഡിയില്‍ ബാഴ്‌സലോണയും യുവന്റസും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോട് കൂടിയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കമാകുന്നത്.
യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ രാജാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. കഴിഞ്ഞ രണ്ട് തവണയും ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് തന്നെയാണ് ഇത്തവണയും ഹോട്ട് ഫേവറിറ്റുകള്‍ 12 തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തിമിട്ടിട്ടുള്ളത്. അഞ്ച് തവണ വീതം കപ്പെടുത്ത ബാഴ്‌സലോണയുംം ലിവര്‍പൂളും ബയേണ്‍ മ്യൂണിച്ചും പുതിയ രൂപത്തിലും ഭാവത്തിലും കിരീടപ്പോരാട്ടത്തിനെത്തും. പുത്തന്‍ താരനിരയുമായെത്തുന്ന പാരീസ് സെന്റ് ജെര്‍മനും ഇത്തവണ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്.
താരങ്ങളില്‍ മെസിയും ക്ലിസ്റ്റ്യാനോയും പിന്നെ നെയ്മറും തന്നെയാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. പൊന്നും വിലകൊടുത്ത് പിഎസ്ജി കൊണ്ടുവന്ന കിലിയന്‍ എംബാപ്പെ ഉസ്മാന്‍ ഡെംബലെ തുടങ്ങി യുവതാരങ്ങളും ഈ സീസണിന്റെ താരങ്ങളാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്. മുന്‍ ചാംപ്യന്മാര്‍ തമ്മില്‍ ഒരിക്കല്‍ കൂടി ചാംപ്യന്‍സ് ലീഗില്‍ കണ്ടുമുട്ടുന്‌പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഫുട്‌ബോള്‍ യുദ്ധമാണ്.
സ്വന്തം ലീഗുകളില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇരു ടീമുകളുമുള്ളത്. ലാലിഗയില്‍ മത്സരിച്ച മൂന്നിലും ജയിച്ചെത്തുന്ന മെസിയും സംഘവും ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. യുവന്റസും സമാന അവസ്ഥയില്‍ തന്നെയാണ്. ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എഫ് സി ബേസിലാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ പുത്തന്‍ താരനിരയുമായെത്തുന്ന പാരിസ് സെന്റ് ജെര്‍മന്‍ സെല്‍റ്റിക്കുമായും ഏറ്റുമുട്ടും.
Adjust Story Font
16

