എലൈന്‍ തോംസണ്‍ വേഗമേറിയ വനിത

എലൈന്‍ തോംസണ്‍ വേഗമേറിയ വനിത
കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലും സ്വര്‍ണ്ണം നേടിയ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ജമൈക്കയുടെ എലൈന്‍ തോംസണ്‍ റിയൊ ഒളിംപിക്‌സിലെ വേഗമേറിയ വനിതാ താരം. 100 മീറ്റര്‍ 10.71 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് എലൈന്‍ വേഗ റാണിയായത്. നിലവിലെ ഒളിംപിക് മെഡല്‍ ജേതാവ് ജമൈക്കയുടെ ധ0പ ഷെല്ലി ആന്‍ ഫ്രെയ്‌സറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മികച്ച തുടക്കം... സമഗ്രാധിപത്യം നിലനിര്‍ത്തിയ ഫിനിഷിംഗ്... ജമൈക്കയുടെ എലൈന്‍ തോംസണ്‍ന്റെ വേഗക്കുതിപ്പിന് വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കുമായില്ല... വ്യക്തമായ മാര്‍ജിനില്‍ എതിരാളികളെ പിന്നിലാക്കി എലൈന്‍ കുതിച്ചത് കരിയറിലെ ആദ്യ ഒളിംപിക് മെഡലിലേക്ക്.
100 മീറ്ററില്‍ മൂന്നാം ഒളിംപിക് സ്വര്‍ണമെന്ന ഷെല്ലി ആന്‍ഫ്രെയ്‌സിന്റെ മോഹമാണ് എലൈന്റെ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നു വീണത്. അമേരിക്കയുടെ ടോറി ബൊവീക്കും പിറകില്‍ മൂന്നാം സ്ഥാനത്തെത്താനെ ഷെല്ലിക്ക് കഴിഞ്ഞുള്ളൂ. ടോറി 10.83 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. 10.86 സെക്കന്‍ഡാണ് ഷെല്ലിയുടെ സമയം. വനിതകളുടെ 200 മീറ്ററും 4* 100 മീറ്റര്‍ റിലേയിലുമാണ് എലൈന്‍ ഇനി ഇറങ്ങുക.
Adjust Story Font
16

