Quantcast

ചാട്ടം പിഴച്ച് രഞ്ജിത് മഹേശ്വരി

MediaOne Logo

Alwyn

  • Published:

    13 May 2018 4:37 AM GMT

ചാട്ടം പിഴച്ച് രഞ്ജിത് മഹേശ്വരി
X

ചാട്ടം പിഴച്ച് രഞ്ജിത് മഹേശ്വരി

മലയാളി താരം രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ നിന്നും പുറത്തായി. യോഗ്യത റൊണ്ടില്‍ നിരശാജനകമായ പ്രകടനമാണ് രഞ്ജിത്ത് നടത്തിയത്.

മലയാളി താരം രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ നിന്നും പുറത്തായി. യോഗ്യത റൊണ്ടില്‍ നിരശാജനകമായ പ്രകടനമാണ് രഞ്ജിത്ത് നടത്തിയത്. ബംഗളൂരുവിലെ യോഗ്യത ഘട്ടത്തില്‍ കുറിച്ച ദൂരം ചാടിയെങ്കില്‍ രഞ്ജിത്തിന് ഫൈനല്‍ റൌണ്ടില്‍ എത്താമായിരുന്നു. റിയോ യോഗ്യതാ റൌണ്ടില്‍ 17. 30 മീറ്ററായിരുന്നു രഞ്ജിത് മഹേശ്വരി ചാടിയത്. ഈ സീസണിലെ ലോകത്തിലെ തന്നെ മൂന്നാമത്തെ മികച്ച ദൂരം ആയിരുന്നു അത്. എന്നാല്‍ റിയോയില്‍ 17 മീറ്റര്‍ പിന്നിടാന്‍ പോലും രഞ്ജിത് മഹേശ്വരിക്ക് സാധിച്ചില്ല. ആദ്യ ശ്രമത്തില്‍ 15.80 മീറ്ററായിരുന്നു മഹേശ്വരിയുടെ ദൂരം. രണ്ടാം ശ്രമത്തില്‍ 16.13 ഉം മൂന്നാമത്തെ അവസരത്തില്‍ ‍15.99 പിന്നിടാനേ രഞ്ജിത്തിന് കളിഞ്ഞുള്ളു‍. നിലവിലെ വേള്‍ഡ് ചാമ്പ്യന്‍ കൃസ്റ്റ്യന്‍ ടെയ് ലറാണ് ബി ഗ്രൂപ്പില്‍ മുമ്പിലെത്തിയത്. ആദ്യ ശ്രമത്തില്‍ തന്നെ 17.24 ചാടാന്‍ അമേരിക്കന്‍ താരത്തിന് കഴിഞ്ഞു. 45 പേര്‍ മത്സരിച്ച ട്രിപ്പിള്‍ ജംപില്‍ മുപ്പതാമെത്താനേ രഞ്ജിത്തിന് കഴിഞ്ഞുള്ളു.

TAGS :

Next Story