Quantcast

പുതിയ വേഗം കുറിക്കാന്‍ റിയോയില്‍ ടിന്റു ലൂക്ക ഇന്നിറങ്ങും

MediaOne Logo

Jaisy

  • Published:

    13 May 2018 1:02 AM GMT

പുതിയ വേഗം കുറിക്കാന്‍ റിയോയില്‍ ടിന്റു ലൂക്ക ഇന്നിറങ്ങും
X

പുതിയ വേഗം കുറിക്കാന്‍ റിയോയില്‍ ടിന്റു ലൂക്ക ഇന്നിറങ്ങും

എണ്ണൂറു മീറ്ററിന്റെ മൂന്നാമത്തെ ഹീറ്റ്സിലാണ് ടിന്റു മത്സരിക്കുക

മലയാളി താരം ടിന്റു ലൂക്ക റിയോയില്‍ ഇന്നിറങ്ങും. എണ്ണൂറു മീറ്ററിന്റെ മൂന്നാമത്തെ ഹീറ്റ്സിലാണ് ടിന്റു മത്സരിക്കുക. ടിന്റു ലൂക്കയുടെ രണ്ടാമത്തെ ഒളിമ്പിക്സാണ് റിയോയിലേത്. ലണ്ടനില്‍ ടിന്റു സെമിയില്‍ കടന്നിരുന്നു.1 മിനുട്ട് 59. 69 എന്ന സീസണിലെ മികച്ച സമയം കണ്ടെത്തി.പക്ഷെ ഫൈനലില്‍ കടക്കാന്‍ ഈ പ്രകടനം പര്യാപ്തമായിരുന്നില്ല.റിയോയില്‍ മൂന്നാമത്തെ ഹീറ്റ്സിലാണ് ടിന്റു മത്സരിക്കുക. വൈകിട്ട് 7.40നാണ് മത്സരം തുടങ്ങുക.രണ്ട് മിനുട്ട് ദശാശം 61 സെക്കന്‍ഡാണ് ടിന്റുവിന്റെ സീസണിലെ മികച്ച സമയം. സെമിയിലേക്ക് മുന്നേറാന്‍ ഇത് മതിയാകില്ല.ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യയുടെ ഒരു മിനുട്ട് 55 ദശാശം 33 സെക്കന്‍ഡാണ് ഈ സീസണിലെ മികച്ച സമയം.അനുഭവ സമ്പത്തുള്ളവരാണ് റിയോയില്‍ മത്സരിക്കുന്നവര്‍ ഏറെയും .സെമി ഫൈനല്‍ വെള്ളിയാഴ്ചയും ഫൈനല്‍ ഞായറാഴ്ചയുമാണ്.2015 വുഹാനില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതാണ് മികച്ച പ്രകടനം. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.

TAGS :

Next Story