ചാമ്പ്യന്‍സ് ലീഗില്‍ കരുത്തന്‍മാര്‍ക്ക് ജയം; ആഴ്‍സണലിന് സമനില

ചാമ്പ്യന്‍സ് ലീഗില്‍ കരുത്തന്‍മാര്‍ക്ക് ജയം; ആഴ്‍സണലിന് സമനില
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ നിര ടീമുകള്‍ വമ്പന്‍ ജയം. ബാഴ്സലോണ സെല്‍ട്ടിക്കിനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ നിര ടീമുകള്‍ വമ്പന്‍ ജയം. ബാഴ്സലോണ സെല്‍ട്ടിക്കിനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. ബയേണ്‍ മ്യൂണിക്ക് എഫ്സി റോസ്തോവിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ പിഎസ്ജി-ആഴ്സണല്‍ മത്സരം സമനിലയില്‍ കലാശിച്ചു.
ലയണല്‍ മെസിയുടെ ഹാട്രിക്കാണ് ബാഴ്സക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എഫ്സി റോസ്തോവിനെ പരാജയപ്പെടുത്തി. ജോഷ്വ കിമ്മിച്ചിന്റെ ഇരട്ട ഗോളുകളാണ് ബയേണിന് മികച്ച ജയമൊരുക്കിയത്.
ആഴ്സണല്‍-പിഎസ്ജി മത്സരം സമനിലയില്‍ കലാശിച്ചു. ഒന്നാം മിനുട്ടില്‍ തന്നെ എഡിന്‍സണ്‍ കവാനി പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 77 ആം മിനുട്ടില്‍ അലക്സി സാഞ്ചസിലൂടെ ആഴ്സണല്‍ ഗോള്‍ മടക്കി. മറ്റു മത്സരങ്ങളില്‍ അത്‍ലറ്റിക്കോ മാഡ്രിഡ് പിഎസ്‍വി എന്തോവനെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറ്റാലിയന്‍ ടീം നാപ്പോളിയും പ്ലേ ഓഫ് മത്സരം ഗംഭീരമാക്കി.
Adjust Story Font
16

