Quantcast

കോപ്പ അമേരിക്ക: ബ്രസീലിന് കൂറ്റന്‍ ജയം

MediaOne Logo

admin

  • Published:

    13 May 2018 3:46 PM IST

കോപ്പ അമേരിക്ക: ബ്രസീലിന് കൂറ്റന്‍ ജയം
X

കോപ്പ അമേരിക്ക: ബ്രസീലിന് കൂറ്റന്‍ ജയം

ഹെയ്തിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്

കോപ്പയില്‍ ബ്രസീലിന്റെ വന്‍ തിരിച്ചുവരവ്. ഹെയ്തിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ തിരിച്ചുവരവ് അറിയിച്ചത്.. ഫിലിപ്പേ കുട്ടീഞ്ഞ്യോക്ക് ഹാട്രിക്കാണ് മത്സരത്തിലെ ഹൈലൈറ്റ്. റെനിറ്റോ അഗസ്റ്റോ ഇരട്ട ഗോളുമായി കുട്ടിഞ്ഞ്യോക്ക് പിന്തുണ നല്‍കി. കോപ്പയില്‍ ആദ്യ ഗോളടിച്ച് ഹെയ്തിയും മോശമാക്കിയില്ല. ഗബ്രിയേലും ലുക്കാസ് ലിമയും ഓരോ ഗോള്‍ ഹെയ്തി വലയില്‍ നിക്ഷേപിച്ചു. ഹെയ്തിയുടെ ആശ്വാസഗോള്‍ ജെയിംസ് മാര്‍സിലോയുടെ ബൂട്ടില്‍നിന്നായിരുന്നു.

ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് ഈ തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. രണ്ട് കളികളില്‍ നിന്ന് ബ്രസീലിനിപ്പോള്‍ നാല് പോയിന്റായി. ആദ്യ മത്സരത്തില്‍ ഹെയ്ത്തി ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനോട് തോല്‍ക്കുകയായിരുന്നു.

TAGS :

Next Story