Quantcast

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ചൈനയെ ഗോളില്‍ മുക്കി ഇന്ത്യ

MediaOne Logo

Alwyn K Jose

  • Published:

    14 May 2018 3:25 PM GMT

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ചൈനയെ ഗോളില്‍ മുക്കി ഇന്ത്യ
X

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ചൈനയെ ഗോളില്‍ മുക്കി ഇന്ത്യ

എതിരാളികളായ ചൈനയെ ഗോള്‍മഴയില്‍ കുതിര്‍ത്തിയാണ് ഇന്ത്യന്‍ പട വിജയമാഘോഷിച്ചത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. എതിരാളികളായ ചൈനയെ ഗോള്‍മഴയില്‍ കുതിര്‍ത്തിയാണ് ഇന്ത്യന്‍ പട വിജയമാഘോഷിച്ചത്. മറുപടിയില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് ചൈനയെ ഇന്ത്യന്‍ ടീം കെട്ടുകെട്ടിച്ചത്.

കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ ചൈനീസ് പ്രതിരോധത്തിന്റെ ബാക് പാസിലെ പിഴവില്‍ നിന്നു മിന്നല്‍ പോലെ കുതിച്ച ആകാശ്‍ദീപ് തൊടുത്ത പന്ത് ഇന്ത്യക്ക് ആധിപത്യം നേടിക്കൊടുത്തു. ഒമ്പതാം മിനിറ്റില്‍ തുടങ്ങിയ ആ ഗോള്‍ വേട്ട ഒടുവില്‍ ഒമ്പതു ഗോളടിച്ച് തീര്‍ത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. 18 ാം മിനിറ്റിലും പ്രതിരോധത്തിലെ പിഴവിന് ചൈന വലിയ വില കൊടുക്കേണ്ടിവന്നു. അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ ജസ്ജിത് കുലാറിന്റെ വക അടുത്ത ഗോള്‍. പിന്നീടങ്ങോട്ട് ഗോള്‍മഴയില്‍ ചൈന നനഞ്ഞുകുതിര്‍ന്നു. രുപീന്ദര്‍പാല്‍, നിക്കിന്‍, ആകാശ്‍ദീപ്, സര്‍ദാര്‍ തുടങ്ങിയ താരങ്ങള്‍ മാറിമാറി പൊട്ടിത്തെറിച്ചതോടെ ചൈനീസ് പട നിസഹായരായി. ചൈനയെ നിലംപരിശാക്കിയുള്ള ജയത്തോടെ ടീം ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

TAGS :

Next Story