Quantcast

മെസ്സിക്ക് ഇന്ന് 29ാം പിറന്നാള്‍

MediaOne Logo

Ubaid

  • Published:

    14 May 2018 9:38 PM GMT

മെസ്സിക്ക് ഇന്ന് 29ാം പിറന്നാള്‍
X

മെസ്സിക്ക് ഇന്ന് 29ാം പിറന്നാള്‍

പിറന്നാള്‍ ആഘോഷത്തിനിടയിലും മെസിയുടെ ചിന്ത കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് ഫൈനലില്‍ തന്നെയായിരിക്കും എന്നുറപ്പാണ്.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റിനിടെ അര്‍ജന്‍റീനാ നായകന്‍ ലയണല്‍ മെസിക്ക് ഇന്ന് പിറന്നാള്‍. ഇരുപത്തിയൊമ്പതാം പിറന്നാളാണ് മെസി ഇന്ന് ആഘോഷിക്കുന്നത്. 1987 ജൂണ്‍ 24. അര്‍ജന്‍റീനയിലെറൊസാരിയോയില്‍ ജോര്‍ജ് മെസിക്കും സെലിയക്കും മൂന്നാമത്തെ ആണ്‍കുഞ്ഞ് പിറന്നു. ലയണല്‍ ആന്ദ്രെസ് മെസി...

പിന്നീട് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച ഫുട്ബോള്‍ മെസിഹ. അഞ്ചാം വയസില്‍ പന്ത് തട്ടി തുടങ്ങിയ മെസി ഇന്ന് ലോകത്തിന്‍റെ നെറുകയിലാണ്. അര്‍ജന്‍റീനയുടെയും ബാഴ്സലോണയുടെയും ഇതിഹാസ താരം. അഞ്ച് തവണ ലോകത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുപ്പെട്ട ഒരേ ഒരാള്‍‍. പക്ഷേ രാജ്യത്തിനായി ഒരു ട്രോഫി പോലുമില്ലെന്നഒരു ചീത്തപ്പേര് മാറ്റി കളയുന്നതിന് ഒരു മത്സരം മാത്രമാണ് മെസിക്ക് മുമ്പിലുള്ളത്. പിറന്നാള്‍ ആഘോഷത്തിനിടയിലും മെസിയുടെ ചിന്ത കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് ഫൈനലില്‍ തന്നെയായിരിക്കും എന്നുറപ്പാണ്.

മെസിയുടെ ജീവിതം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റേത് കൂടിയാണ്. പതിനൊന്നാം വയസില്‍ ഹോര്‍മോണ്‍ അപര്യാപ്തത മൂലം വളര്‍ച്ചാ കുറവുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കുഞ്ഞുമെസിയോട് പന്ത് തട്ടാതെ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചു. ചികിത്സക്ക് മാസം തോറും വേണ്ടിയിരുന്നത് അറുപതിനായിരത്തോളം രൂപ. ഫാക്ടറി തൊഴിലാളിയായ അച്ഛനും തൂപ്പുകാരിയായ അമ്മയും നിരാശരായി. സ്പാനിഷ് ക്ലബ് ബാഴ്സലോണ മെസിയുടെ കഴിവുകളെ തിരിച്ചറിഞ്ഞു. ചികിത്സാചെലവ് വഹിക്കാമെന്നേറ്റു. ജീവിതം അവസാനിക്കേണ്ടിടത്ത് നിന്ന് മെസി ബാഴ്സലോണയിലേക്ക് വണ്ടി കയറി. പിന്നെയെല്ലാം ചരിത്രം.

TAGS :

Next Story