ബ്രസീലിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍

ബ്രസീലിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍
ആദ്യമായി അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലിലെത്താന്‍ ബ്രൂസ്റ്ററിന്‍റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് തുണയായത്.
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ഫൈനലില്‍. ബ്രസീലിനെതിരെ ഇംഗ്ലണ്ട് 3-1 നാണ്തോല്‍പ്പിച്ചത്. ബ്രൂസ്റ്ററിന്‍റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് തുണയായത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പിന്‍റെ ഫൈനലിലെത്തുന്നത്.
10, 39, 77 മിനുറ്റുകളിലാണ് ബ്രൂസ്റ്റര്‍ ഗോളുകള്‍ നേടിയത്. ഇരുപത്തൊന്നാം മിനുറ്റില്‍ വെസ്ലിയാണ് ബ്രസീലിന്റെ ആശ്വാസഗോള്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം ഹാട്രിക്കുമായി ലിവര്‍പൂള്‍ താരമായ ബ്രൂസ്റ്റര്‍ ചരിത്രം തീര്‍ത്ത മത്സരമായിരുന്നു ഇത്. ടൂര്‍ണ്ണമെന്റിലെ ഗോള്‍ നേട്ടം ഇതോടെ ബ്രൂസ്റ്റര്‍ ഏഴാക്കി ഉയര്‍ത്തി.
മത്സരം ചൂടുപിടിക്കും മുമ്പേ പത്താം മിനുറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോളെത്തി. ഓഡോയിയുടെ ക്രോസില്‍ ബ്രൂസ്റ്റര്‍ തൊടുത്ത ആദ്യ ഷോട്ട് ബ്രസീല്‍ ഗോളി തടുത്തെങ്കിലും രണ്ടാം ശ്രമത്തില്‍ പന്ത് വലയിലാക്കാന് ബ്രൂസ്റ്ററിനായി. സമനിലക്കായി ബ്രസീല്‍ നടത്തിയ പരിശ്രമം 21ആം മിനുറ്റില്‍ പൗളീഞ്ഞോയുടെ ഗോളിലൂടെ പൂര്‍ത്തിയായി. പെനല്‍റ്റി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്.
ബ്രസീല്‍ ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ആദ്യപകുതിയുടെ മുപ്പത്തിയൊമ്പതാം മിനുറ്റില്‍ വീണ്ടും ഗോള്‍ ഭാഗ്യം ഇംഗ്ലണ്ടിനേയും ബ്രൂസ്റ്ററിനേയും തുണച്ചു. ഇടവേളക്കുശേഷവും ഇംഗ്ലണ്ട് ആക്രമണം തുടര്‍ന്നു. ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച ഇംഗ്ലണ്ട് ഗോള്‍ എഴുപത്തേഴാം മിനുറ്റില്‍ പിറന്നു. റോവിന്റെ ക്രോസില്‍ കാലുവെക്കേണ്ട ദൗത്യം പിഴക്കാതെ ബ്രൂസ്റ്റര്‍ പൂര്‍ത്തിയാക്കി.
Adjust Story Font
16

