Quantcast

വിംബിള്‍ഡണ്‍: സാനിയ സഖ്യം പുറത്ത്

MediaOne Logo

Alwyn K Jose

  • Published:

    15 May 2018 7:21 PM GMT

വിംബിള്‍ഡണ്‍: സാനിയ സഖ്യം പുറത്ത്
X

വിംബിള്‍ഡണ്‍: സാനിയ സഖ്യം പുറത്ത്

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം പുറത്ത്.

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം പുറത്ത്. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് ഹംഗറിയുടെ ടിമിയ ബാബോസ് - കസാഖിസ്ഥാന്റെ യരോസ്ലാവ ഷെവ്‍ഡോവ കൂട്ടുകെട്ടിനോടാണ് ഒന്നാം സീഡായ സാനിയ സഖ്യം അടിയറവ് പറഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. സ്‍കോര്‍: 2-6, 4-6. തിരുത്താനാവാത്ത പിഴവുകളാണ് സാനിയ - ഹിംഗിസ് സഖ്യത്തിന്റെ അടിത്തറ ഇളക്കിയത്. ഹിംഗിസിന്റെ രണ്ടു സെര്‍വുകള്‍ ഹംഗറി- കസാഖിസ്ഥാന്‍ താര ജോഡികള്‍ തകര്‍ത്തെറിഞ്ഞു. ആദ്യ സെറ്റ് അവര്‍ക്ക് സ്വന്തമാക്കാന്‍ അരമണിക്കൂറില്‍ താഴെ മാത്രമെ പണിയെടുക്കേണ്ടി വന്നുള്ളു. കരുത്തുറ്റ ഗ്രൌണ്ട്സ്ട്രോക്കുകള്‍ ഹംഗറി- കസാഖിസ്ഥാന്‍ ജോഡികള്‍ക്ക് കരുത്തായപ്പോള്‍ ലോക ഒന്നാം നമ്പര്‍ ജോഡികള്‍ പഴയ പ്രതാപത്തിന്റെ നനഞ്ഞ പ്രതിരൂപമായി.

TAGS :

Next Story