Quantcast

ഓസീസ് താരങ്ങള്‍ ഇനിയൊരിക്കലും സുഹൃത്തുക്കളല്ലെന്ന് കൊഹ്‍ലി

MediaOne Logo

admin

  • Published:

    16 May 2018 10:33 PM IST

ഓസീസ് താരങ്ങള്‍ ഇനിയൊരിക്കലും സുഹൃത്തുക്കളല്ലെന്ന് കൊഹ്‍ലി
X

ഓസീസ് താരങ്ങള്‍ ഇനിയൊരിക്കലും സുഹൃത്തുക്കളല്ലെന്ന് കൊഹ്‍ലി

ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല - കൊഹ്‍ലി പറഞ്ഞു.


ആസ്ത്രേലിയന്‍ താരങ്ങള്‍ ഇനിയൊരിക്കലും തന്‍റെ നല്ല സുഹൃത്തുകളല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി, ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരന്പര ജയിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊഹ്‍ലി തുറന്നടിച്ചത്. കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരന്പരയുടെ തുടക്കത്തില്‍ പങ്കുവച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തോടുള്ള മറുപടിയിലാണ് ഇന്ത്യന്‍ നായകന്‍ നിലപാട് വ്യക്തമാക്കിയത്.

ഇല്ല, തീര്‍ച്ചയായും അത് മാറിയിട്ടുണ്ട്. അത്തരത്തിലായിരിക്കും ടീമുകള്‍ തമ്മിലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് മാറി കഴിഞ്ഞു. യുദ്ധകളത്തില്‍ പോരാട്ട വീര്യം പതിവാണെന്നും കളത്തിന് പുറത്തേക്ക് അതില്‍ കാര്യമില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല - കൊഹ്‍ലി പറഞ്ഞു.

ഓസീസ് താരങ്ങളോ മാധ്യമങ്ങളോ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്നത് ഒരിക്കലും തന്നെ അലട്ടാറില്ലെന്ന് നിരന്തരം പറയുന്ന വ്യക്തിയായിരുന്നു കൊഹ്‍ലിയെങ്കിലും പരന്പരയിലുടനീളം വേട്ടയാടപ്പെട്ടതിനോട് സമരസപ്പെടാന്‍ കൊഹ്‍ലിക്ക് കഴിഞ്ഞില്ലെന്ന ധ്വനി നല്‍കുന്നതായിരുന്നു താരത്തിന്‍റെ നിലപാടുകള്‍. ഓസീസനെതിരായ പരന്പര വിജയമാണ് നായകനെന്ന നിലയില്‍ തന്‍റെയും ടീമിന്‍റെയും മികച്ച ജയമെന്ന് കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story