Quantcast

പാണ്ഡ്യയെ ബച്ചനോടുപമിച്ച് മഞ്ജരേക്കര്‍, രോഷവുമായി ആരാധകര്‍

MediaOne Logo

Subin

  • Published:

    18 May 2018 7:29 PM GMT

പാണ്ഡ്യയെ ബച്ചനോടുപമിച്ച് മഞ്ജരേക്കര്‍, രോഷവുമായി ആരാധകര്‍
X

പാണ്ഡ്യയെ ബച്ചനോടുപമിച്ച് മഞ്ജരേക്കര്‍, രോഷവുമായി ആരാധകര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ പാണ്ഡ്യയുടെ പ്രകടനം കണ്ട ആവേശത്തിലാണ് മഞ്ജരേക്കര്‍ ഇങ്ങനെയൊരു ഉപമക്ക് മുതിര്‍ന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംങിനെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ അഭിനയത്തോട് ഉപമിച്ച് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ വെട്ടിലായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ പാണ്ഡ്യയുടെ പ്രകടനം കണ്ട ആവേശത്തിലാണ് മഞ്ജരേക്കര്‍ ഇങ്ങനെയൊരു ഉപമക്ക് മുതിര്‍ന്നത്. എന്നാല്‍ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന പാണ്ഡ്യയെ ബോളിവുഡിലെ അഭിനയപ്രതിഭയോട് ഉപമിച്ചത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത്രത്തോളം രസിച്ചിട്ടില്ല.

Like Amitabh Bachchan used to play those double roles, Hardik Pandya also showed two characters in his superb innings. The modern T20 player along with the orthodox classical Test batsman.#INDvSA #HardikPandya #SonyTen1

— Sanjay Manjrekar (@sanjaymanjrekar) January 7, 2018

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലിലായപ്പോഴാണ് രക്ഷകനായി ഹാര്‍ദിക് പാണ്ഡ്യ അവതരിച്ചത്. 93 റണ്‍സ് നേടി ടീമിന് നെടുംതൂണായ പാണ്ഡ്യ പിന്നീട് ബൗളിംങിനിറങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഓപണര്‍മാരെ പുറത്താക്കുകയും ചെയ്തിരുന്നു. പാണ്ഡ്യയുടെ ഈ പ്രകടനം അമിതാഭ് ബച്ചന്റെ ചില സിനിമകളിലെ ഇരട്ടവേഷത്തിലെ പ്രകടനത്തോടാണ് സഞ്ജയ് മഞ്ജരേക്കര്‍ ഉപമിച്ചത്.

മഞ്ജരേക്കറുടെ ഈ ട്വീറ്റ് ബച്ചന്‍ ആരാധകര്‍ക്ക് അത്ര രുചിച്ചിട്ടില്ല.

Pls don’t compare @SrBachchan: a legend, a superstar to a newbie. Pandya need to fulfil many roles to even come close to the great Big B.

— Harris Shahzad (@drharrisshahzad) January 7, 2018

Proved that you are Mr Imperfect

— Thirumal Rao.V (@ThirumalWnp) January 7, 2018

TAGS :

Next Story