Quantcast

ടെസ്റ്റ് ബൌളിങ്ങ് റാങ്കിങ്; ഒന്നാം സ്ഥാനത്ത് അശ്വിനും ജഡേജയും 

MediaOne Logo

rishad

  • Published:

    19 May 2018 5:39 AM GMT

ടെസ്റ്റ് ബൌളിങ്ങ് റാങ്കിങ്; ഒന്നാം സ്ഥാനത്ത് അശ്വിനും ജഡേജയും 
X

ടെസ്റ്റ് ബൌളിങ്ങ് റാങ്കിങ്; ഒന്നാം സ്ഥാനത്ത് അശ്വിനും ജഡേജയും 

2008ന് ശേഷം ആദ്യമായാണ് രണ്ടു പേര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്

ആസ്ട്രേലിയക്കെതിരായ ബംഗളൂരു ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ രവീന്ദ്ര ജഡേജക്ക് നേട്ടം. ടെസ്റ്റ് ബൌളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിടുന്ന ഇന്ത്യയുടെ അശ്വിനൊപ്പമാണ് ജഡേജയും സ്ഥാനം പിടിച്ചിരിക്കുന്നത്. അശ്വിനും ജഡേജക്കും 892 പോയിന്റ് വീതമാണ്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ രംഗന ഹെരാത്തിനെക്കാളും ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്പിന്‍ കുന്തമുനകളായ ഇരുവരും. ഹെരാത്തിന് 827 പോയിന്റാണുള്ളത്. കരിയറില്‍ ആദ്യമായാണ് ജഡേജ ഉന്നതിയിലെത്തുന്നത്. അതേസമയം ആദ്യമായാണ് ഒരേ ടീമിലുള്ളവര്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. ബംഗളൂരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

ഇതില്‍ ആദ്യ ഇന്നിങ്സില്‍ മാത്രം ആറ് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയിരുന്നത്. 2008 ഏപ്രിലിന് ശേഷം ആദ്യമായാണ് രണ്ടു പേര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡയില്‍ സ്റ്റയിനും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമായിരുന്നു ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നത്. എന്നാല്‍ ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ നിന്ന് അശ്വിന്‍ ഒന്നില്‍ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിന്റെ ശാക്കിബ് അല്‍ഹസനാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ് ലി രണ്ടില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. സ്റ്റീവന്‍ സ്മിത്തും ജോ റൂട്ടുമാണ് ബാറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

TAGS :

Next Story