Quantcast

നെയ്‍മര്‍ ബാഴ്‍സലോണയില്‍ തുടരുമെന്ന് ക്ലബ് പ്രസിഡന്റ്

MediaOne Logo

Ubaid

  • Published:

    19 May 2018 12:45 PM GMT

നെയ്‍മര്‍ ബാഴ്‍സലോണയില്‍ തുടരുമെന്ന് ക്ലബ് പ്രസിഡന്റ്
X

നെയ്‍മര്‍ ബാഴ്‍സലോണയില്‍ തുടരുമെന്ന് ക്ലബ് പ്രസിഡന്റ്

നെയ്മറുടെ കരാര്‍ 2018 ല്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്

സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണയില്‍ തുടരുമെന്ന് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു. നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതിമാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരം മെസിയും 2021 വരെ കരാര് നീട്ടുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു.

നെയ്മറുടെ കരാര്‍ 2018 ല്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയലും പി.എസ്.ജിയും താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നെയ്മറെ പി.എസ്.ജിയുമായി ബന്ധപ്പെടുത്തി കൂടുതല്‍ വാര്‍ത്തകള്‍ വന്നതോടെയാണ് ബാഴ്‍സ പ്രസിഡന്റ് ജോസഫ് മരിയ മര്‍ത്യോമു വിശദീകരണവുമായി രംഗത്തെത്തിയത്. നെയ്മര്‍ ബാഴ്സയില്‍ തുടരുമെന്നും 2021 ഒക്ടോബര്‍ വരെ കരാര്‍ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.ജിയുമായി നെയ്മര്‍ കരാറില്‍ എത്തിയെന്നും 19.5 കോടി യൂറോയ്ക്കാണ് കരാറെന്നും എസ്പോര്‍ട്ടെ ഇന്ററാറ്റീവോ എന്ന ബ്രസീലിയന്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2013 ലാണ് സാന്റോസില്‍ നിന്ന് നെയ്മര്‍ ബാഴ്‍സയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്സക്കായി 13 ഗോളുകള്‍ നേടുകയും ചെയ്തു. നാല് വര്‍ഷത്തിനിടെ ബാഴ്സക്കായി രണ്ട് ലാ ലീഗാ കിരീടവും, ഒരു ചാംപ്യന്‍സ് ട്രോഫിയും മൂന്ന് കോപ്പ ഡെല്‍ റേ കിരീടവും നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചു. മെസിക്കും സുവരാസിനുമൊപ്പം ബാഴ്സയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതും നെയ്മര്‍ തന്നെ. സഹതാരം മെസിയും 2021 വരെ ക്ലബ്ബില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നടക്കുന്ന ചാംപ്യന്‍സ് കപ്പില്‍ മെസിയും നെയ്മറുമെല്ലാം പങ്കെടുക്കുമെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story