നൂറാം യൂറോപ്യന്‍ ഗോളുമായി മെസ്സി

നൂറാം യൂറോപ്യന്‍ ഗോളുമായി മെസ്സി
ഫ്രീ കിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ മനോഹര ഗോള്‍.
ലയണല്‍ മെസ്സി 100-ാം യൂറോപ്യന്‍ ഗോള്‍ കണ്ടെത്തിയ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഒളിമ്പ്യാക്കോസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ബാഴ്‍സലോണ. ചുവപ്പ് കാര്‍ഡ് കണ്ട് ജെറാര്‍ഡ് പിക്വെ പുറത്തായതോടെ പത്ത് പേരുമായാണ് ബാഴ്‍സ മത്സരം പൂര്‍ത്തിയാക്കിയത്. കളി തുടങ്ങി 18-ാം മിനിറ്റില്‍ തന്നെ ദിമിത്രി നിക്കോളോയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. രണ്ടാം പകുതിക്ക് തൊട്ടുമുമ്പെ പീക്വെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതോടെ ബാഴ്‌സ പത്ത് പേരിലേക്ക് ചുരുങ്ങി. പന്ത് കൈ കൊണ്ട് തടഞ്ഞതിനെതുടര്‍ന്നാണ് പിക്വെയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയത്. 61-ാം മിനിറ്റിലാണ് മെസ്സിയുടെ 100-ാം യൂറോപ്യന്‍ ഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ മനോഹര ഗോള്‍. പിന്നീട് മൂന്ന് മിനിറ്റിന് ശേഷം ലൂക്കാസ് ഡിഗ്നയിലൂടെ ബാഴ്‌സ മൂന്നാമത്തെ ഗോളും കണ്ടെത്തി. ആ ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബെനിഫിക്കയെ തോല്‍പിച്ചപ്പോള്‍ എ.എസ് റോമ ചെല്‍സിയെ സമനിലയില്‍ പിടിച്ചു.
Adjust Story Font
16

