Quantcast

മെസിയുടെ ആ തീരുമാനത്തിന് പിന്നില്‍ ...

MediaOne Logo

admin

  • Published:

    20 May 2018 7:05 PM GMT

മെസിയുടെ ആ തീരുമാനത്തിന് പിന്നില്‍ ...
X

മെസിയുടെ ആ തീരുമാനത്തിന് പിന്നില്‍ ...

അയാള്‍ തളര്‍ന്നിരിക്കുന്നു. നീലയും വെള്ളയും നിറത്തിലുള്ള ആ ജഴ്സിക്കകത്ത് അയാള്‍ക്ക് താങ്ങാനാകാത്ത ഭാരമുണ്ടായിരുന്നു

എന്തായിരിക്കും ഇത്രയും കടുത്ത ഒരു തീരുമാനമെടുക്കാന് മെസിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പെട്ടെന്നെടുത്തൊരു തീരുമാനമല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നത്. ടീമിനകത്ത് മെസിക്കുണ്ടായിരുന്ന അമിത ഭാരം പലപ്പോഴും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നുവെന്ന് മുന്പ് വാര്ത്തകളുണ്ടായിരുന്നു

യാതനകളും വേദനകളും കടുത്തപ്പോഴും കരയാത്ത യഥാര്‍ത്ഥ മിശിഹായെ ചരിത്രം പകര്‍ത്തിയിട്ടുണ്ട്;;പക്ഷെ ലോക ഫുട്ബോളിലെ മിശിഹക്ക് കരയാതിരിക്കാന്‍ കഴിയുമായിരുന്നില്ല. 29 വര്‍ഷത്തെ സ്വപ്നങ്ങളും ്‍ 23 വര്‍ഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പുമാണ് അയാളൂടെ കാലിലൂടെ അലക്ഷ്യമായി പുറത്തേക്ക് പോയത്.ആ നിമിഷം അയാളെ പിഴപ്പിച്ചത് എന്തായിരിക്കും? ക്ലോഡിയോ ബ്രാവോയെന്ന തന്റെ മനസ്സറിയുന്ന ഗോള്‍കീപ്പറുടെ അപാരമായ സാനിധ്യമായിരുന്നോ, അല്ലെങ്കില്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദമോ?അക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

പക്ഷെ ഒരു കാര്യം വ്യക്തമാണ്. അയാള്‍ തളര്‍ന്നിരിക്കുന്നു. നീലയും വെള്ളയും നിറത്തിലുള്ള ആ ജഴ്സിക്കകത്ത് അയാള്‍ക്ക് താങ്ങാനാകാത്ത ഭാരമുണ്ടായിരുന്നു. ഗോളടിക്കുക മാത്രമല്ല ഗോളടിപ്പിക്കലും കൂടി അയാളുടെ ബാധ്യതയായിരുന്നു. മെസിയിറങ്ങുന്ന അര്‍ജന്‍റീനയില്‍ അയാളെ കെട്ടിയിട്ടാല്‍ മാത്രം ജയിക്കാമായിരുന്നു എതിര്‍ടീമിന്. ബാഴ്സലോണയില് ലഭിച്ച നിര്ലോഭമായ പിന്തുണ ദേശീയ ജഴ്സിയിലില്ലാതെ വന്നപ്പോള് അയാള് നിരാശനായി.

ലോകകപ്പിന് എവര് ബനേഗയെന്ന മിഡ്ഫീല്ഡറെ ടീമിലെടുക്കാത്തത് കാരണം പലപ്പോഴും കോച്ച് സബെല്ലയുമായി മെസ്സി കലഹിച്ചു. കപ്പുമായല്ലാതെ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് പഴയ ദൈവത്തിന്റെ തിട്ടൂരം വന്നു. കപ്പ് നേടാനുള്ള അത്യന്താധുനിക ഉപകരണം മാത്രമായേ ചിലരെങ്കിലും അയാളെ കണ്ടുള്ളൂ. പകരം അയാളെ മനസ്സിലാക്കാന് ആരുമുണ്ടായില്ല
ഈ രീതിയില് ഇനിയും പോകാനാവില്ലെന്ന് അയാള് കരുതിയിട്ടുണ്ടെങ്കില് പിന്നെ അയാള കുറ്റപ്പെടുത്താന് ആര്ക്കുമാവില്ല

പക്ഷെ ബോധപൂര്‍വ്വം ഒരാളെയെങ്കിലും ഫൌള് ചെയ്യാത്ത കളിക്കളത്തില് മാന്യതയുടെ പ്രതീകമായ ലയണല് മെസിക്ക് രാജ്യത്തിന്റെ കരച്ചില് കാണാതിരിക്കാന് ആവില്ലെന്ന പ്രതീക്ഷയിലാണ് അര്ജന്റീന ആരാധകര്‍.

TAGS :

Next Story