Quantcast

ടിക്കിറ്റാലിയയുമായി ഇറ്റലി

MediaOne Logo

Ubaid

  • Published:

    21 May 2018 1:53 AM GMT

ടിക്കിറ്റാലിയയുമായി ഇറ്റലി
X

ടിക്കിറ്റാലിയയുമായി ഇറ്റലി

സാധാരണ ലോങ് പാസുകള്‍ കൊണ്ടാണ് കളിക്കാറുള്ളതെങ്കില്‍ സ്പെയിനെതിരെ ചെറിയ പാസുകളുടെ വണ്‍ ടച്ച് ഫുട്ബോളാണ് ഇറ്റലി കളിച്ചത്. ഒരു പക്ഷേ സ്പെയിന്റെ ടിക്കി ടാക്കയോട് ചേര്‍ന്ന് നില്‍ക്കുന്നത്.

ഫുട്ബോളില്‍ ഒരു പുതിയ ശൈലിക്ക് കൂടി ഇറ്റലി-സ്പെയിന്‍ മത്സരത്തോടെ പിറവിയായിരിക്കുന്നു. സ്പെയിനെതിരെ ഇറ്റലി കളിച്ച ശൈലിയെ ടിക്കിറ്റാലിയ എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പ്രതിരോധ ഫുട്ബോളിന്റെ വക്താക്കളാണ് ഇറ്റലി. ടീം പ്രതിരോധത്തിലേക്ക് ചുരുങ്ങുന്ന കാറ്റനാച്ചിയോ ശൈലിയാണ് പരാമ്പരാഗതമായി ഇറ്റലി കളിച്ച് വരുന്നത്.

ഓസ്ട്രിയയില്‍ രൂപപ്പെട്ട ആ ശൈലി രൂപമാറ്റങ്ങള്‍ വരുത്തി ഇറ്റലി സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഈ യൂറോ കപ്പോടെ ഇറ്റലിയുടെ ശൈലി മാറുകയാണെന്നാണ് സൂചന. ബെല്‍ജിയത്തിനെതിരെ ഈ ശൈലിയില്‍ ചെറിയ മാറ്റം വരുത്തിയ ഇറ്റലി സ്പെയിനെതിരെ പൂര്‍ണമായും പരമ്പരാഗത ശൈലി മാറ്റി.

സാധാരണ ലോങ് പാസുകള്‍ കൊണ്ടാണ് കളിക്കാറുള്ളതെങ്കില്‍ സ്പെയിനെതിരെ ചെറിയ പാസുകളുടെ വണ്‍ ടച്ച് ഫുട്ബോളാണ് ഇറ്റലി കളിച്ചത്. ഒരു പക്ഷേ സ്പെയിന്റെ ടിക്കി ടാക്കയോട് ചേര്‍ന്ന് നില്‍ക്കുന്നത്.

ഒപ്പം തന്നെ സോണല്‍ മാര്‍ക്കിങും വേഗതയുള്ള അറ്റാക്കുകളും പരീക്ഷിച്ചു.തനത് പ്രതിരോധത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ടിക്കി ടാക്കയും ഇറ്റാലിയന്‍ ശൈലിയും ചേര്‍ന്ന ടിക്കിറ്റാലിയ. ഇറ്റാലിയൻ സ്പോർട്സ് പ്രസിദ്ധീകരണമായ കൊറീറിറോ ടെല്ലോ സ്‌പോർട്സാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിച്ചത്, തുടർന്നു അത് എല്ലാവരും ഏറ്റെടുത്തു. ഇപ്പോള്‍ ഈ ശൈലി രൂപപ്പെട്ടുവെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ക്വാര്‍ട്ടറില്‍ ജര്‍മ്മനിക്കെതിരെ ഇതേ തന്ത്രം തന്നെ ഇറ്റലി പുറത്തെടുക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.

TAGS :

Next Story