ജപ്പാന്‍ സൂപ്പര്‍ സീരീസില്‍ സിന്ധുവിനു ശ്രീകാന്തിനും സൈനക്കും ജയം

ജപ്പാന്‍ സൂപ്പര്‍ സീരീസില്‍ സിന്ധുവിനു ശ്രീകാന്തിനും സൈനക്കും ജയം
അതേസമയം സായ് പ്രണീതും സൗരഭ് വര്‍മയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിനും കെ ശ്രീകാന്തിനും സൈന നെഹ്‌വാളിനും ജയം. ജപ്പാന്‍ താരം മിനാത്സു മിതാനിയെയാണ് സിന്ധു തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം തിരിച്ചെത്തിയ സിന്ധു മത്സരം സ്വന്തമാക്കുകയായിരുന്നു.
ചൈനയുടെ ടിയാന്‍ ഹ്യൂവെയിയെ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 12-21, 21-11. തായ്‌ലന്റ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന നെഹ്‌വാള്‍ തകര്‍ത്തത്. സ്‌കോര്‍ 21-17, 21-9. അതേസമയം സായ് പ്രണീതും സൗരഭ് വര്‍മയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
Next Story
Adjust Story Font
16

