ആദ്യ പന്തില്‍ തന്നെ വിജയം കുറിച്ച് കേരള ടീം

ആദ്യ പന്തില്‍ തന്നെ വിജയം കുറിച്ച് കേരള ടീം
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നാഗലാന്‍റ് രണ്ട് റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ മേനക മാത്രമാണ് അക്കൌണ്ട് തുറന്ന ഏക താരം. ഒ
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിജയം കുറിച്ച് കേരള വനിതകള്‍ ചരിത്രം കുറിച്ചു. അണ്ടര്‍ -19 വനിത ഏകദിന ക്രിക്കറ്റില്‍ നാഗലാന്‍റിനെതിരെയാണ് കേരളം മിന്നും ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നാഗലാന്‍റ് രണ്ട് റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ മേനക മാത്രമാണ് അക്കൌണ്ട് തുറന്ന ഏക താരം. ഒരു പന്ത് വൈഡായതോടെ നാഗലാന്‍റ് സ്കോര്‍ രണ്ട് റണ്‍സായി.

കേരളത്തിനായി നായിക മിന്നു മാണി റണ്‍ വഴങ്ങാതെ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ലഭിച്ച ആദ്യ പന്ത് വൈഡായി. അടുത്ത പന്ത് ഓപ്പണര്‍ അന്‍സു രാജു ബൌണ്ടറിയിലേക്ക് പായിച്ച് ജയം കുറിച്ചു. ഗ്രൂപ്പ് ബിയില്‍ കേരളത്തിന്‍റെ ആദ്യ ജയമാണിത്. പോയിന്‍റ് പട്ടികയില്‍ നാഗലാന്‍റ് മാത്രമാണ് കേരളത്തിന് പിന്നില്‍.
Adjust Story Font
16

