Quantcast

ജിത്തു റായ്ക്ക് സ്വര്‍ണ്ണം

MediaOne Logo

Subin

  • Published:

    24 May 2018 7:16 AM GMT

ജിത്തു റായ്ക്ക് സ്വര്‍ണ്ണം
X

ജിത്തു റായ്ക്ക് സ്വര്‍ണ്ണം

ലോക നാലാം നമ്പറായ ജിത്തു റായ് 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ജിത്തു റായ് സ്വര്‍ണ്ണം നേടി. ഇതോടെ ഇന്ത്യക്ക് എട്ട് സ്വര്‍ണ്ണമായി. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാളിനാണ് വെങ്കലം.

ലോക നാലാം നമ്പറായ ജിത്തു റായ് 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. രാവിലെ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു. എട്ട് സ്വര്‍ണ്ണവും മൂന്നുവെള്ളിയും നാല് വെങ്കലവുമായി മെഡല്‍ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ.

TAGS :

Next Story