Quantcast

റിയോയില്‍ സൈക്ലിങ് വേദിക്ക് സമീപം സ്‍ഫോടനം

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 12:46 AM GMT

റിയോയില്‍ സൈക്ലിങ് വേദിക്ക് സമീപം സ്‍ഫോടനം
X

റിയോയില്‍ സൈക്ലിങ് വേദിക്ക് സമീപം സ്‍ഫോടനം

ഉദ്ഘാടന ദിവസം സൈക്ലിങ് നടക്കുന്ന വഴിയില്‍ സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് നിന്ന് സംശയകരമായ തോന്നിയ ഒരു ബാഗും പിടിച്ചെടുത്തിട്ടുണ്ട്.

റിയോയിലെ സുരക്ഷാ വീഴ്ച തുടരുന്നു. ഉദ്ഘാടന ദിവസം സൈക്ലിങ് നടക്കുന്ന വഴിയില്‍ സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് നിന്ന് സംശയകരമായ തോന്നിയ ഒരു ബാഗും പിടിച്ചെടുത്തിട്ടുണ്ട്.

സൈക്ലിങ് മത്സരത്തിന്റെ ഫിനിഷിങ് ലൈനായ കോപ്പകബാന ബീച്ചിനടുത്താണ് സ്ഫോടനമുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച വേദിക്ക് സമീപത്തായിരുന്നു സ്ഫോടനം. ഇതിനടുത്ത് നിന്ന് തന്നെയാണ് സംശയകരമായ രീതിയിലുള്ള ബാഗ് കണ്ടെടുത്തത്. എന്നാല്‍ ബാഗില്‍ അപകടകരമായി ഒന്നും ഇല്ലെന്നാണ് സുരക്ഷാ വിഭാഗം അറിയിച്ചത്. ഇതിനിടെ ന്യൂസിലാന്‍ഡ് ഒഫീഷ്യലിന്റെ സമീപത്ത് വെടിയുണ്ട പതിച്ചെന്ന പരാതിയുമുയര്‍ന്നു. അശ്വാഭ്യാസം നടക്കുന്നതിനടുത്തുള്ള മീഡിയസെന്ററിലാണ് വെടിയുണ്ട പതിച്ചത്. മൂന്ന് ന്യൂസിലാന്‍ഡ് താരങ്ങളും ഒരു ഒഫീഷ്യലും ഈ സമയത്ത് ടെന്‍റിലുണ്ടായിരുന്നു. ഒഫീഷ്യലിന്റെ തൊട്ടടുത്താണ് വെടിയുണ്ട വീണത്. അശ്വാഭ്യാസ വേദിക്കരികിലാണ് റിയോയിലെ മിലിട്ടറി കോംപ്ലക്സ്.

TAGS :

Next Story