Quantcast

ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി സെറീന വില്യംസ്

MediaOne Logo

Ubaid

  • Published:

    26 May 2018 4:56 PM IST

ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി  സെറീന വില്യംസ്
X

ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി സെറീന വില്യംസ്

ജൊഹാനക്കെതിരായ ജയത്തോടെ ഒരു റെക്കോഡു കൂടി സെറീന സ്വന്തം പേരില്‍ കുറിച്ചു. ഏറ്റവുമധികം ഗ്രാന്‍സ്ലാം ജയങ്ങള്‍ സ്വന്തമാക്കുന്ന വനിതാ താരം.

ടെന്നിസില്‍ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് അമേരിക്കക്കാരി സെറീന വില്യംസ്. യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറിലെത്തിയ സെറീന പുതിയൊരു റെക്കോഡു കൂടി കുറിച്ചു. ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന ബഹുമതിയാണ് സെറീന സ്വന്തമാക്കിയത്.

ഫ്ലഷിംഗ് മെഡോസില്‍ മൂന്നാം റൌണ്ട് മത്സരത്തിനിറങ്ങുമ്പോള്‍ 306 ഗ്രാന്‍സ്ലാം വിജയങ്ങളായിരുന്ന സെറീനയുടെ പേരില്‍. ജര്‍മ്മനിയുടെ ജൊഹാന ലാര്‍സനെ അനായാസം മറികടന്ന് സെറീന പ്രീക്വാര്‍ട്ടറിലെത്തി

ജൊഹാനക്കെതിരായ ജയത്തോടെ ഒരു റെക്കോഡു കൂടി സെറീന സ്വന്തം പേരില്‍ കുറിച്ചു. ഏറ്റവുമധികം ഗ്രാന്‍സ്ലാം ജയങ്ങള്‍ സ്വന്തമാക്കുന്ന വനിതാ താരം. പിന്തള്ളിയത് ചെക്ക് റിപബ്ലിക്കിന്‍റെ മാര്‍ട്ടിന നവരതിലോവയെ. 307 ജയങ്ങളോടെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്കൊപ്പമാണ് സെറീന ഇപ്പോള്‍. ഇത് സെറീനയുടെ പതിനേഴാമത്തെ യുഎസ് ഓപ്പണാണ്. പ്രീക്വാര്‍ട്ടറിലും വിജയം നേടിയാല്‍ ഫെഡറെറെയപം പിന്തള്ളാം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ലോക ഒന്നാം നമ്പര്‍ താരത്തിന്.

TAGS :

Next Story