Quantcast

ലോകകപ്പ് യോഗ്യത: സ്‌പെയിനും ഇറ്റലിക്കും ജയം

MediaOne Logo

Subin

  • Published:

    26 May 2018 6:00 AM GMT

ലോകകപ്പ് യോഗ്യത: സ്‌പെയിനും ഇറ്റലിക്കും ജയം
X

ലോകകപ്പ് യോഗ്യത: സ്‌പെയിനും ഇറ്റലിക്കും ജയം

സ്‌പെയിന്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് ലീഷ്റ്റന്‍സ്‌റ്റെയിനെ തോല്‍പിച്ചു. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്...

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ സ്‌പെയിനും ഇറ്റലിക്കും ജയം. സ്‌പെയിന്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് ലീഷ്റ്റന്‍സ്‌റ്റെയിനെ തോല്‍പിച്ചു. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. സ്‌പെയിനിന് വേണ്ടി ഡീഗോ കോസ്റ്റയും ഡേവിഡ് സില്‍വയും അല്‍വാരോ മൊറാറ്റയും രണ്ട് ഗോള്‍ വീതം നേടി.

യൂറോ കപ്പില്‍ നിറം മങ്ങിയ സ്‌പെയിനിന്റെ മുന്‍ നിരക്ക് ജീവന്‍ വെച്ചപ്പോള്‍ ലീഷ്റ്റന്‍സ്‌റ്റെയിന് എന്ന ഫുട്‌ബോളിലെ കുഞ്ഞന്മാര്‍ വാങ്ങിക്കൂട്ടിയത് എട്ട് ഗോളുകള്‍. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഡീഗോ കൊസ്റ്റയാണ് ഗോള്‍ മഴക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയിലായിരുന്ന ബാക്കി ഏഴ് ഗോളുകളും കോസ്റ്റ രണ്ടാം വട്ടവും വല കുലുക്കിയപ്പോള്‍ ഡേവിഡ് സില്‍വയും അല്‍വാരോ മൊറാറ്റയും രണ്ട് ഗോള്‍ വീതം നേടി. റോബര്‍ട്ടോയും വിറ്റോലോയും ഓരോ ഗോള്‍ വീതവും നേടി.

ഇസ്രയേലിനെതിരെ മികച്ച വിജയവുമായി കരുത്തരായ ഇറ്റലിയും യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമിട്ടു. ഗ്രാസിയാനോ പെല്ലെയും ആന്റോണിയെ കണ്‍ട്രീവയും സിറോ ഇമ്മോബിളും ഇറ്റലിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ടാല്‍ ബെന്‍ ഹൈം ഇസ്രയേലിന് വേണ്ടി ഒരു ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ യൂറോ കപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച വെയില്‍സ് മാള്‍ഡോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു.

TAGS :

Next Story