Quantcast

ഫുട്‌ബോള്‍ റാങ്കിംങില്‍ ഇന്ത്യക്ക് മുന്നേറ്റം

MediaOne Logo

Subin

  • Published:

    26 May 2018 2:32 AM GMT

ഫുട്‌ബോള്‍ റാങ്കിംങില്‍ ഇന്ത്യക്ക് മുന്നേറ്റം
X

ഫുട്‌ബോള്‍ റാങ്കിംങില്‍ ഇന്ത്യക്ക് മുന്നേറ്റം

കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ഒമ്പതില്‍ ഏഴെണ്ണവും വിജയിച്ചിരുന്നു. ഏഷ്യയില്‍ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യ. 

ഫിഫ റാങ്കിംഗില്‍ ഇന്ത്യ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 102 ആം സ്ഥാനത്തെത്തി. ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 13 എണ്ണം വര്‍ദ്ധിച്ച് 333ല്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ഒമ്പതില്‍ ഏഴെണ്ണവും വിജയിച്ചിരുന്നു. ഏഷ്യയില്‍ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യ.

ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. അതേസമയം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം ജര്‍മ്മനി നിലനിര്‍ത്തിയിട്ടുണ്ട്. ബ്രസീല്‍ രണ്ടാമതും യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്.

TAGS :

Next Story