Quantcast

മുന്നൂറില്‍ റെക്കോഡിട്ട് ടീം ഇന്ത്യ

MediaOne Logo

admin

  • Published:

    29 May 2018 3:13 AM IST

മുന്നൂറില്‍ റെക്കോഡിട്ട് ടീം ഇന്ത്യ
X

മുന്നൂറില്‍ റെക്കോഡിട്ട് ടീം ഇന്ത്യ

350നും 400നും ഇടയില്‍ റണ്‍ 24 തവണയാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയാകട്ടെ 23 തവണയും. 400 കടന്ന് ദക്ഷിണാഫിക്ക ആറുതവണ മുന്നേറിയപ്പോള്‍ അഞ്ച് തവണയാണ് ഇന്ത്യ

വെസ്റ്റിന്‍ഡ‍ീസിനെതിരായ രണ്ടാം ഏകദിനത്തില്‍‌ പ്രതീക്ഷിച്ച പോലെ ഇന്ത്യ തകര്‍ത്താടി. 105 റണ്‍സിനാണ് കൊഹ്‍ലിയും സംഘവും ആതിഥേയരെ കശക്കിയെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍ എടുത്തപ്പോള്‍ തന്നെ മത്സര ഫലം കുറിച്ചു കഴിഞ്ഞിരുന്നു. മഴ വില്ലനാകുമോ എന്ന ഭയം മാത്രമായിരുന്നു ബാക്കി, റണ്‍ മഴ ഒരുക്കുന്നതിനിടയില്‍ ഒരു ചരിത്ര നേട്ടവും ടീം ഇന്ത്യ എത്തിപ്പിടിച്ചു. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300 പിന്നിടുന്ന ടീമെന്ന ഖ്യാതിയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇത് 96ാമത് തവണയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ആസ്ത്രേലിയക്കൊപ്പം 95 തവണയെന്ന റെക്കോഡ് പങ്കിട്ടുവരികയായിരുന്നു ടീം ഇതുവരെ. ലോക ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്ക 77 തവണയാണ് 300 കടന്നിട്ടുള്ളത്,.

ഉയര്‍ന്ന സ്കോറുകളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കക്കാണ് നേരിയ മുന്‍തൂക്കം. 350നും 400നും ഇടയില്‍ റണ്‍ 24 തവണയാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയാകട്ടെ 23 തവണയും. 400 കടന്ന് ദക്ഷിണാഫിക്ക ആറുതവണ മുന്നേറിയപ്പോള്‍ അഞ്ച് തവണയാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്.

TAGS :

Next Story