Quantcast

ധോണിക്ക് പകരമാവില്ല; ധോണിയോടൊപ്പം കളിക്കുക സ്വപ്നമെന്ന് സഞ്ജു

MediaOne Logo

Sithara

  • Published:

    28 May 2018 4:07 PM GMT

ധോണിക്ക് പകരമാവില്ല;  ധോണിയോടൊപ്പം കളിക്കുക സ്വപ്നമെന്ന് സഞ്ജു
X

ധോണിക്ക് പകരമാവില്ല; ധോണിയോടൊപ്പം കളിക്കുക സ്വപ്നമെന്ന് സഞ്ജു

വിക്കറ്റ് കീപ്പറാണെങ്കിലും ഇതിഹാസ താരമായ ധോണിക്ക് പകരക്കാരനാവാന്‍ ഒരിക്കലും തനിക്ക് കഴിയില്ലെന്ന് സഞ്ജു സാംസണ്‍

ധോണിക്ക് ഒരിക്കലും പകരക്കാരനല്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണ്‍. ഐപിഎല്‍ മികച്ച അവസരമാണ്. പുതിയ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സഞ്ജു മീഡിയവണിനോട് പറഞ്ഞു.

വിക്കറ്റ് കീപ്പറാണെങ്കിലും ഇതിഹാസ താരമായ ധോണിക്ക് പകരക്കാരനാവാന്‍ ഒരിക്കലും തനിക്ക് കഴിയില്ല. ധോണിയോടൊപ്പം കളിക്കുകയെന്നത് സ്വപ്നമാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്‍ മികച്ച അവസരമാണ്. കഴിവിന്റെ പരമാവധി കളിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

ഈ സീസണില്‍ തിരികെയെത്തിയ രാജസ്ഥാന്‍ റോയല്‍സ് എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.

TAGS :

Next Story