Quantcast

കേരള ബ്ലാസ്റ്റേര്‍സിന്റെ പുതിയ ഉടമകളെ പ്രഖ്യാപിച്ചു

MediaOne Logo

admin

  • Published:

    28 May 2018 1:02 PM GMT

കേരള ബ്ലാസ്റ്റേര്‍സിന്റെ പുതിയ ഉടമകളെ പ്രഖ്യാപിച്ചു
X

കേരള ബ്ലാസ്റ്റേര്‍സിന്റെ പുതിയ ഉടമകളെ പ്രഖ്യാപിച്ചു

ടീം പുതിയ ഊര്‍ജ്ജം കൈവരിച്ചതായും ഇത്തവണ ഉറപ്പായും കിരീടം നേടുമെന്നും സച്ചിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു......

ഐ എസ് എല്‍ ടീം കേരള ബ്ലാസ്റ്റേര്‍സിന്റെ പുതിയ ഉടമകളെ പ്രഖ്യാപിച്ചു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പുറമെ തെലുഗ് സിനിമാ താരങ്ങളും വ്യവസായികളുമാണ് ഓഹരി ഉടമകള്‍. ടീം ഇത്തവണ ഐ എസ് എല്‍ കിരീടം നേടുമെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു.

പുത്തനുണര്‍വിലാണ് കേരള ബ്ലാസ്റ്റേര്‍സ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് ടീമിന്റെ പുതിയ ഓഹരി പങ്കാളികളെ പ്രഖ്യാപിച്ചത്.

തെലുഗു സൂപ്പര്‍ താരങ്ങളായ ചിരഞ്‍ജീവി, നാഗാര്‍ജ്ജുന, പ്രമുഖ നിര്‍മാതാവും നടന്‍ അല്ലു അര്‍ജുന്റെ പിതാവുമായ അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ്ഢ പ്രസാദ് എന്നിവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറമെ കേരള ബ്ലാസ്റ്റേര്‍സിന്റെ ഉടമകളായത്. ടീം പുതിയ ഊര്‍ജ്ജം കൈവരിച്ചതായും ഇത്തവണ ഉറപ്പായും കിരീടം നേടുമെന്നും സച്ചിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു

ഓരോ ഉടമകളുടെയും ഓഹരിശതമാനം എത്രയെന്ന് വ്യക്തമല്ല. നേരത്തെ പിവിപി വെന്‍ച്വേര്‍സിന് 60 ഉം സച്ചിന് നാല്‍പതും ശതമാനമായിരുന്നു ഓഹരി പങ്കാളിത്തം. സെബിയുടെ നിയമ നടപടി മൂലം പിവിപി ഗ്രൂപ്പ് പിന്‍മാറിയതിനെത്തുടര്‍ന്നാണ് പുതിയ ഉടമകളെ കണ്ടെത്തേണ്ടി വന്നത്.

ആദ്യസീസണില്‍ റണ്ണേര്‍സ് അപ്പായിരുന്ന ബ്ലാസ്റ്റേര്‍സ് കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

സാന്പത്തിക പ്രതിസന്ധി മൂലം പുതിയ താരങ്ങളെ എത്തിക്കാനോ നിലവിലെ താരങ്ങളെ നിലനിര്‍ത്താനോ കഴിയാത്തതാണ് തിരിച്ചടിയായത്.

TAGS :

Next Story