Quantcast

കോപ അമേരിക്കയില്‍ അമേരിക്ക സെമിയില്‍

MediaOne Logo

admin

  • Published:

    29 May 2018 7:29 AM GMT

കോപ അമേരിക്കയില്‍ അമേരിക്ക സെമിയില്‍
X

കോപ അമേരിക്കയില്‍ അമേരിക്ക സെമിയില്‍

കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ യുഎസ്എ സെമിയില്‍ പ്രവേശിച്ചു.

കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ യുഎസ്എ സെമിയില്‍ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ ലഭിച്ച അരഡസനോളം സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ഇക്വഡോര്‍ നിര്‍ഭാഗ്യത്തിന്റെ നിഴലില്‍ തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. 1995 നു ശേഷം ഇതാദ്യമായാണ് യുഎസ്എ കോപ അമേരിക്കയുടെ സെമിയിലെത്തുന്നത്.

സംഭവബഹുലമായിരുന്നു യുഎസ്എ - ഇക്വഡോര്‍ പോരാട്ടം. മൈതാനത്ത് യുഎസ്എയുടെ തിണ്ണമിടുക്കും പ്രകോപനവും പലപ്പോഴും ഇക്വഡോറിന്റെ താരങ്ങളെ വലച്ചു. ഇക്വഡോറിന്റെ മൊണ്‍ടേറോയുടെ മുന്നേറ്റത്തോടെയാണ് യുദ്ധകാഹളം മുഴങ്ങിയത്. എന്നാല്‍ 22 ാം മിനിറ്റില്‍ അമേരിക്കയുടെ സൂപ്പര്‍ താരം ക്ലിന്റ് ഡെംപ്‍സിയാണ് ആദ്യം ലക്ഷ്യം കണ്ടത്. ബോക്സിനു പുറത്തു നിന്നു പെനാല്‍റ്റി ഏരിയയിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിന് കൃത്യമായി തലവെച്ച ഡെംപ്‍സിക്ക് തെറ്റിയില്ല. തടയാന്‍ ചാടിവീണ ഗോള്‍കീപ്പറെ കബളിപ്പിച്ച് പന്ത് വലയില്‍ വിശ്രമിച്ചു. ഒരു ഗോളിന്റെ ആധിപത്യം നേടിയതോടെ പിന്നീടങ്ങോട്ട് ഇക്വഡോറിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധയൂന്നുകയായിരുന്നു അമേരിക്കന്‍ പടയാളികള്‍. ഇതോടെ ആദ്യ പകുതി അമേരിക്ക ഒരു ഗോളിന്റെ ലീഡില്‍ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടായില്ല. എന്നാല്‍ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചതോടെ കളി പലപ്പോഴും കയ്യാങ്കളിയിലേക്കും നീങ്ങി. 52 ാം മിനിറ്റില്‍ വലന്‍സിയയും ജെര്‍മൈന്‍ ജോണ്‍സും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഇരുടീമും പത്തു പേരായി ചുരുങ്ങി. 65 ാം മിനിറ്റില്‍ സര്‍ദേസിന്റെ ഗോള്‍ കൂടി എത്തിയതോടെ അമേരിക്കയുടെ ലീഡ് രണ്ടായി ഉയര്‍ന്നു. പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നെത്തിയ പന്തിന് തലവെച്ചെങ്കിലും സര്‍ദേസിനു പിഴച്ചു. എന്നാല്‍ പന്ത് കൈവിട്ടുപോയിരുന്നില്ല. ബോക്സിലേക്ക് കുതിച്ചെത്തിയ ഡെംപ്‍സിയുടെ കാലുകള്‍ ഇക്വഡോറിന്റെ പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ ഒരറ്റത്ത് കാത്തുനിന്ന സര്‍ദേസിന് ക്രോസ് ചെയ്തു. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയെന്ന ലളിത കര്‍മ്മത്തോടെ സര്‍ദേസ് യുഎസ്എക്ക് ലീഡ് ഉയര്‍ത്തി നല്‍കി. പിന്നീടങ്ങോട്ട് ഇക്വഡോറിന്റെ കടുത്ത ആക്രമണമാണുണ്ടായത്. 74 ാം മിനിറ്റില്‍ ഇക്വഡോറിന് വേണ്ടി മൈക്കിള്‍ അന്റോണിയോ അരോയോ മിന ലക്ഷ്യം കണ്ടു. നിലംപറ്റി നല്‍കിയ ഫ്രീകിപ്പില്‍ നിന്നു അതേ സ്റ്റൈലില്‍ അമേരിക്കയുടെ വലയിലേക്ക് അരോയോ പന്ത് പായിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോളാണ് പിറന്നത്. ഒരു ഗോള്‍ തിരിച്ചടിച്ചതോടെ ഇക്വഡോര്‍ സമനില പിടിക്കാനുള്ള ശ്രമം തുടങ്ങി. അരഡസനോളം സുവര്‍ണാവസരങ്ങളാണ് ഇക്വഡോര്‍ താരങ്ങള്‍ക്ക് ലഭിച്ചത്. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പോലും പന്ത് കുത്തിയിടുന്നതില്‍ പരാജയപ്പെട്ട ഇക്വഡോര്‍ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

TAGS :

Next Story