Quantcast

രഹാനെക്കായി കരുണ്‍ നായര്‍ വഴിമാറിയപ്പോള്‍....

MediaOne Logo

admin

  • Published:

    31 May 2018 1:52 AM IST

രഹാനെക്കായി കരുണ്‍ നായര്‍ വഴിമാറിയപ്പോള്‍....
X

രഹാനെക്കായി കരുണ്‍ നായര്‍ വഴിമാറിയപ്പോള്‍....

കരുണ്‍ നായരുടെ പ്രകടനത്തെ ചെറുതായി കാണുന്നില്ലെന്നും എന്നാല്‍ രണ്ട് വര്‍ഷമായി രഹാനെ നടത്തിയ പ്രകടനത്തെ അവഗണിക്കാനാകില്ലെന്നും കൊഹ്‍ലി

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്ന് കളം പിടിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും കരുണ്‍നായരുടെ അഭാവമായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ട്രിപിള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതി നേടിയ ശേഷമുള്ള ആദ്യ ടെസ്റ്റില്‍ തന്നെ കരുണ്‍ തഴയപ്പെട്ടതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടാന്‍ മുന്നൂറിന്‍റെ തിളക്കവും അപര്യാപ്തമാണോയെന്ന വലിയ ചോദ്യവുമായാണ് വിമര്‍ശകര്‍ രംഗതെത്തിയത്. എന്നാല്‍ കരുണിന്‍റെ നേട്ടം നിലനില്‍ക്കെ തന്നെ രഹാനെ കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിനായി നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാകില്ലെന്നും പരിക്കില്‍ നിന്നും മോചിതനായ താരം തിരികെയെത്തുമ്പോള്‍ പകരക്കാരനായ കരുണ്‍ വഴിമാറുന്നത് സ്വാഭാവികമാണെന്നുമാണ് നായകന്‍ കൊഹ്‍ലി നല്‍കുന്ന വിശദീകരണം.

ടെസ്റ്റ് ചരിത്രത്തില്‍ മിന്നും പ്രകടനത്തിന് ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ആദ്യ താരമല്ല കരുണ്‍. ഈ പാതയില്‍ കരുണിന് മുന്നെ സഞ്ചരിച്ചവരെ പരിചയപ്പെടാം. ഒഴിവാക്കലിനു ശേഷം അവര്‍ക്ക് എന്ത് സംഭവിച്ചെന്നും നോക്കാം.

TAGS :

Next Story