Quantcast

യോ-യോ ടെസ്റ്റില്‍ യുവരാജിന് പരാജയം; തിരിച്ചുവരവ് ആശങ്കയില്‍

MediaOne Logo

admin

  • Published:

    30 May 2018 5:31 AM GMT

യോ-യോ ടെസ്റ്റില്‍ യുവരാജിന് പരാജയം; തിരിച്ചുവരവ് ആശങ്കയില്‍
X

യോ-യോ ടെസ്റ്റില്‍ യുവരാജിന് പരാജയം; തിരിച്ചുവരവ് ആശങ്കയില്‍

16.1 ആണ് യോ-യോ ടെസ്റ്റ് പാസാകാനുള്ള അടിസ്ഥാന സ്കോര്‍. ഇത് കൈവരിക്കാനാകാതായതോടെ യുവി ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള വെറ്ററന്‍ താരം യുവരാജ് സിങിന്‍റെ ശ്രമങ്ങള്‍ക്ക് കനത്ത ആഘാതമായി യോ-യോ ടെസ്റ്റ്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന പരിശോധനയില്‍ യുവി പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനും ടെസ്റ്റ് പാസാകുകയും ചെയ്തു. യോ-യോ ടെസ്റ്റില്‍ വിജയിച്ചതായി അശ്വിന്‍ ട്വീറ്റ് ചെയ്തു.

16.1 ആണ് യോ-യോ ടെസ്റ്റ് പാസാകാനുള്ള അടിസ്ഥാന സ്കോര്‍. ഇത് കൈവരിക്കാനാകാതായതോടെ യുവി ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്.

മൊഹാലിയില്‍ വിധര്‍ഭക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബിനായി യുവരാജ് കളത്തിലിറങ്ങും.

TAGS :

Next Story