Quantcast

സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്

MediaOne Logo

Trainee

  • Published:

    31 May 2018 9:04 AM GMT

സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്
X

സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്

മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍, കേരളം- പുതുച്ചേരിയെ നേരിടും

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് കോഴിക്കോട് കിക്കോഫ്. ആദ്യ മത്സരത്തില്‍ അന്ധ്രാ പ്രദേശും കര്‍ണാടകയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. പുതുക്കിയ സമയ പ്രകാരം ഉച്ചയ്ക്ക് 1.45ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആന്ധ്ര പ്രദേശ് കര്‍ണാടകയെ നേരിടുന്നതോടെയാണ് ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് തുടക്കമാവുക.

രണ്ടാം മത്സരത്തില്‍ പുതുച്ചേരിയെ നേരിടുന്ന കേരളത്തിന്‍റെ കരുത്ത് യുവ രക്തത്തിലാണ്. നായകന്‍ ഉസ്മാനും ഉപനായകന്‍ ഫിറോസിനും മധ്യ നിരയില്‍ വികെ ഷിബിന്‍ ലാലിനേയും കേന്ദ്രീകരിച്ചാവും കേരളത്തിന്‍റെ നീക്കങ്ങള്‍. ആറ് തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള എസ് സുകുമാരന്‍റെ നേതൃത്വത്തിലാണ് എതിരാളികളായ പുതുച്ചേരി എത്തുന്നത്. പ്രതിരോധ നിരയുടെ കരുത്തിലാണ് ടീമിന്‍റെ ആത്മവിശ്വാസം.

TAGS :

Next Story