Quantcast

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ആന്‍ഡി മുറെ പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

Ubaid

  • Published:

    31 May 2018 7:42 PM GMT

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ആന്‍ഡി മുറെ പ്രീ ക്വാര്‍ട്ടറില്‍
X

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ആന്‍ഡി മുറെ പ്രീ ക്വാര്‍ട്ടറില്‍

പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ സാം ഖുറെയെ കീഴടക്കിയാണ് മുറെ നാലാം റൗണ്ടില്‍ കടന്നത്

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സ് ഒന്നാം നമ്പര്‍ ആന്‍ഡി മുറെ, വനിതാ സിംഗിള്‍സ് ഒന്നാം റാങ്കുകാരി ആംഗലിക് കെര്‍ബര്‍ തുടങ്ങിയവര്‍ ജയത്തോടെ മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ സോംഗ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ സാം ഖുറെയെ കീഴടക്കിയാണ് മുറെ നാലാം റൗണ്ടില്‍ കടന്നത്. 6-4, 6-2, 6-4നായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.
വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ കെര്‍ബര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെയാണ് കീഴടക്കിയത്. 60, 64 എന്ന സ്‌കോറിനാണ് കെര്‍ബര്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. റഷ്യയുടെ കുസ്‌നെറ്റ്‌സോവയും നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

TAGS :

Next Story