Quantcast

ഡേവിഡ് ബെക്കാം ഇനി ക്ലബ്ബുടമ

MediaOne Logo

Ubaid

  • Published:

    1 Jun 2018 6:24 AM GMT

ഡേവിഡ് ബെക്കാം ഇനി ക്ലബ്ബുടമ
X

ഡേവിഡ് ബെക്കാം ഇനി ക്ലബ്ബുടമ

മിയാമി കേന്ദ്രമായിക്കൊണ്ടുള്ള പുതിയ ടീമിന്‍റെ ഫ്രൈഞ്ചസി ഉടമയായി കഴിഞ്ഞ ദിവസമാണ് ഡേവിഡ് ബെക്കാമിനെ എംഎല്‍എസ് കമ്മീഷണര്‍ പ്രഖ്യാപിച്ചത്.

വിഖ്യാത ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം ഇനി ക്ലബ്ബുടമ. അമേരിക്കന്‍ മേജര്‍ലീഗ് സോക്കറില്‍ മിയാമി കേന്ദ്രമായിക്കൊണ്ടുള്ള പുതിയ ക്ലബ്ബിനാണ് ബെക്കാമിന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായുള്ള തന്‍റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ക്ലബ്ബിന്‍റെ രൂപീകരണ പ്രഖ്യാപന ചടങ്ങില്‍ ബെക്കാം പറഞ്ഞു. മഴവില്‍ ഫ്രീക്കിക്കുകള്‍ കൊണ്ട് മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച ഡേവിഡ് ബെക്കാമിനെ ഇനി ഗ്യാലറിയില്‍ കാണാം. വെറും കാണിയായല്ല. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ പുതിയ ടീമിന്‍റെ ഉടമയായി. മിയാമി കേന്ദ്രമായിക്കൊണ്ടുള്ള പുതിയ ടീമിന്‍റെ ഫ്രൈഞ്ചസി ഉടമയായി കഴിഞ്ഞ ദിവസമാണ് ഡേവിഡ് ബെക്കാമിനെ എം.എല്‍.എസ് കമ്മീഷണര്‍ പ്രഖ്യാപിച്ചത്.

മിയാമിയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് എക്കാലവും അഭിമാനിക്കാനാകുന്ന ഒരു ടീമിനെയായിരിക്കും കെട്ടിപ്പടുക്കുകയെന്നും ബെക്കാം പറഞ്ഞു. ടീമിന്‍റെ പ്രഖ്യാപനത്തെ ആരാധകരും ആവേശത്തോടെയാണ് എതിരേറ്റത്. 2007 മുതല്‍ ബെക്കാം മേജര്‍ സോക്കര്‍ ലീഗിലെ ലാ ഗാലക്സിക്ക് വേണ്ടി കളിച്ചിരുന്നു. അതിനാല്‍ ബെക്കാമിന് അമേരിക്കയില്‍ വലിയ ആരാധക പിന്തുണയുണ്ട്. ഇത് പുതിയ ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story