Quantcast

സംസ്ഥാന കോളേജ് ഗെയിംസ് ഇന്ന് സമാപിക്കും

MediaOne Logo

Subin

  • Published:

    1 Jun 2018 4:24 AM GMT

സംസ്ഥാന കോളേജ് ഗെയിംസ് ഇന്ന് സമാപിക്കും
X

സംസ്ഥാന കോളേജ് ഗെയിംസ് ഇന്ന് സമാപിക്കും

വനിത വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജ് 84 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തന്നെയാണ് മുന്നില്‍...

കോഴിക്കോട് നടക്കുന്ന സംസ്ഥാന കോളേജ് ഗെയിംസ് ഇന്ന് സമാപിക്കും. രണ്ടാം ദിനം രണ്ട് റെക്കോര്‍ഡുകള്‍ കൂടെ പിറന്നു. മീറ്റിലിതുവരെ നാല് റെക്കോര്‍ഡുകളാണുണ്ടായത്.

വനിതകളുടെ ഹെപ്റ്റാത്തലണിലും പുരുഷന്‍മാരുടെ ഡെക്കാത്തലണിലുമായിരുന്നു റെക്കോര്‍ഡുകള്‍. പാലാ അല്‍ഫോണ്‍സാ കോളേജിലെ നിമ്മി വിഒയും ചെമ്പഴന്തി എസ് എന്‍ കോളേജിലെ ഗോകുല്‍ കെ ആറും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി.

വനിത വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജ് 84 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യ ദിനം മുന്നില്‍ നിന്നിരുന്ന ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തന്നെയാണ് മുന്നില്‍. കോതമംഗലം എംഎ കോളേജ് രണ്ടാം സ്ഥാനത്തും തുടരുന്നു. ഇന്ന് 15 ഇനങ്ങളുടെ ഫൈനല്‍ നടക്കും.

TAGS :

Next Story