Quantcast

മെസിയുടെ ഡബിള്‍; ചെല്‍സിയെ തകര്‍ത്ത് ബാഴ്സ ക്വാര്‍ട്ടറില്‍ 

MediaOne Logo
മെസിയുടെ ഡബിള്‍; ചെല്‍സിയെ തകര്‍ത്ത് ബാഴ്സ ക്വാര്‍ട്ടറില്‍ 
X

മെസിയുടെ ഡബിള്‍; ചെല്‍സിയെ തകര്‍ത്ത് ബാഴ്സ ക്വാര്‍ട്ടറില്‍ 

ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു

ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാംപാദ മത്സരത്തില്‍ ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്സയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ബാഴ്സലോണക്കായി ഇതിഹാസ താരം ലയണല്‍ മെസ്സി രണ്ടും ഒസ്മാനെ ഡെംപെലെ ഒരു ഗോളും നേടി.

കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ചെല്‍സിയുടെ വലകുലുക്കി ലയണല്‍ മെസ്സിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ഇരുപതാം മിനുട്ടില്‍ ഒസ്മാനെ ഡെംപെലെ വക രണ്ടാമത്തെ ഗോള്‍. അറുപത്തിമൂന്നാം മിനുട്ടില്‍ അടുത്ത ഗോളുമടിച്ച് ലയണല്‍ മെസ്സി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നേത്തെ ചെല്‍സി-ബാഴ്സലോണ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു.

Next Story