Quantcast

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെ വെസ്റ്റ്ഹാം ആരാധകര്‍ ആക്രമിച്ചു

MediaOne Logo

admin

  • Published:

    1 Jun 2018 11:08 AM GMT

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെ വെസ്റ്റ്ഹാം ആരാധകര്‍ ആക്രമിച്ചു
X

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെ വെസ്റ്റ്ഹാം ആരാധകര്‍ ആക്രമിച്ചു

വെസ്റ്റ്ഹാമിന്റെ തടക്കമായ അപ്റ്റണ്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്‌റ്റേഡിയത്തിലാണ് അതിക്രമം അരങ്ങേറിയത്. 112 വര്‍ഷം പഴക്കമുള്ള ബോലെയ്ന്‍ സ്‌റ്റേഡിയത്തിലെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്.

വെസ്റ്റ്ഹാം ആരാധകര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടീം ബസ് ആക്രമിച്ചു. വെസ്റ്റ്ഹാമുമായുള്ള മത്സരത്തിന് യുണൈറ്റ‍ഡ് സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സംഭവം. മാഞ്ചസ്റ്ററിന്റെ ടീംബസ് വന്നപ്പോള്‍ അക്രമാസക്തരായ ചില ആരാധകര്‍ ബസിന് നേരെ കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ കോച്ച് ലൂയി വാന്‍ഗാലിനെയും ആരാധകര്‍ കൈയേറ്റം ചെയ്തു. ആള്‍ക്കൂട്ടത്തെ കഷ്ടപ്പെട്ടാണ് പോലീസ് നിയന്ത്രണവിധേയമാക്കിയത്. ഇതിനെ തുടര്‍ന്ന് മത്സരം 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.

വെസ്റ്റ്ഹാമിന്റെ തടക്കമായ അപ്റ്റണ്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്‌റ്റേഡിയത്തിലാണ് അതിക്രമം അരങ്ങേറിയത്. 112 വര്‍ഷം പഴക്കമുള്ള ബോലെയ്ന്‍ സ്‌റ്റേഡിയത്തിലെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്. പുതിയ ഒളിമ്പിക് സ്‌റ്റേഡിയത്തിലേക്ക് മാറാനൊരുങ്ങുന്നതിന്റെ ഭാഗമായി അപ്റ്റന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ആരാധകരാണ് എത്തിയത്. നിരവധി പേര്‍ ടിക്കറ്റ് ലഭിക്കാതെ സ്‌റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നു. ഇവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടീം ബസ് എത്തിയപ്പോള്‍ ആക്രമിച്ചത്. കുപ്പികളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ബസിനു നേരേ എറിയുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ ഗ്‌ളാസ് തകര്‍ന്നു. ടീം പരിശീലകന്‍ ഇരുന്ന ഭാഗത്തെ ചില്ലാണു തകര്‍ന്നത്. എന്നാല്‍ ടീം അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ല.

അപ്റ്റന്‍ പാര്‍ക്കിലെ അവസാന മത്സരമാണ് വെസ്റ്റ് ഹാം കളിച്ചത്. മത്സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡിനെ പരാജയപ്പെടുത്തി. അടുത്ത സീസണ്‍ മുതല്‍ ഒളിംപിക് സ്‌റ്റേഡിയമായിരിക്കും വെസ്റ്റ് ഹാമിന്റെ ഹോം മൈതാനം. ഈ ജയത്തോടെ വെസ്റ്റ്ഹാം ഏഴാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തെത്തി. അവര്‍ക്ക് 62 ഉം അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് 63 പോയിന്റുമാണുള്ളത്. കഴിഞ്ഞ 112 വര്‍ഷമായി ടീമിന്റെ ഹോം ഗ്രൗണ്ടായിരുന്നു അപ്റ്റന്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്‌റ്റേഡിയം.

TAGS :

Next Story