നാഗ്ജി ഫുട്ബോളിന് ഇന്ന് കിക്കോഫ്

നാഗ്ജി ഫുട്ബോളിന് ഇന്ന് കിക്കോഫ്
നാല് ടീം വീതമുള്ള രണ്ട് ഗ്രൂപ്പ്. ഗ്രൂപ്പ് എയില് ബ്രസീല്‍ ടീം അത് ലറ്റിക്കോ പരാനന്‍സും ബിയില്‍ അര്‍ജന്റീന അണ്ടര്‍ 23 ടീമുമാണ് പ്രമുഖര്‍. ഈ മാസം പന്ത്രണ്ട് വരെ നീളുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം സെമിഫൈനലുകള്‍. ഇരുപത്തിയൊന്നിന് ഫൈനല്‍.
നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്ബോളിന് നാളെ കോഴിക്കോട്ട് കിക്കോഫ്. എട്ട് വിദേശ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ടീം വാറ്റ്ഫോര്‍ഡ് എഫ് സി ബ്രസീലില്‍ നിന്നുള്ള അത്ലറ്റിക്കോ പരാനന്‍സിനെ നേരിടും.
നാല് ടീം വീതമുള്ള രണ്ട് ഗ്രൂപ്പ്. ഗ്രൂപ്പ് എയില് ബ്രസീല്‍ ടീം അത് ലറ്റിക്കോ പരാനന്‍സും ബിയില്‍ അര്‍ജന്റീന അണ്ടര്‍ 23 ടീമുമാണ് പ്രമുഖര്‍. ഈ മാസം പന്ത്രണ്ട് വരെ നീളുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം സെമിഫൈനലുകള്‍. ഇരുപത്തിയൊന്നിന് ഫൈനല്‍. ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന ഇരു ടീമും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജര്‍മന്‍ ടീമായ ടി എസ് വി 1860 മ്യൂണിക്കുമായി വെള്ളിയാഴ്ച അര്‍ജന്റൈന്‍ ടീം ആദ്യ മത്സരത്തിനിറങ്ങും. 21 വര്‍ഷം മുന്‍പ് നിലച്ചുപോയ നാഗ്ജി ട്രോഫി ഫുട്ബോളിന് വേദിയൊരുക്കിയ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം തന്നെയാണ് പുതിയ ടൂര്‍ണമെന്റിന്റെയും കളിക്കളം. സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എളമരം കരീം എം എല്‍ എ ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഓഫീസിലും ഫെഡറല്‍ ബാങ്ക് ശാഖകളിലും ഇന്നലെ മുതല്‍ ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സ്വന്തം അന്താരാഷ്ട്ര ഫുട്ബോളിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
Adjust Story Font
16

