Quantcast

ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവ്: നര്‍സിംഗ് യാദവിന് വീണ്ടും തിരിച്ചടി

MediaOne Logo

Sithara

  • Published:

    2 Jun 2018 5:33 PM GMT

ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവ്: നര്‍സിംഗ് യാദവിന് വീണ്ടും തിരിച്ചടി
X

ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവ്: നര്‍സിംഗ് യാദവിന് വീണ്ടും തിരിച്ചടി

ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവായതോടെ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള നര്‍സിംഗിന്‍റെ സാധ്യത മങ്ങി

ഉത്തേജക വിവാദത്തില്‍ കുരുങ്ങിയ ഗുസ്തി താരം നര്‍സിംഗ് യാദവിന് വീണ്ടും തിരിച്ചടി. ബി സാമ്പിള്‍ പരിശോധനയും പോസിറ്റീവായതോടെ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള നര്‍സിംഗിന്‍റെ സാധ്യത മങ്ങി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അച്ചടക്ക സമിതിയുടെ ഹിയറിംഗ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. അയോഗ്യനാക്കപ്പെടുകയാണെങ്കില്‍ നര്‍സിംഗിന് പകരം പ്രവീണ്‍ റാണയെ മത്സരിപ്പിക്കാന്‍ ഗുസ്തി ഫെഡറേഷന്‍ തീരുമാനിച്ചു.

ജൂണ്‍ 25ന് ശേഖരിച്ച സാമ്പിളില്‍ ഉത്തേജക മരുന്ന് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം നാഡ പുറത്ത് വിട്ടത്. ഇതിന്‍മേലുള്ള നടപടി നാഡയുടെ അച്ചടക്ക സമിതി ആരംഭിക്കുകയും, സമിതിയുടെ അവസാന ഹിയറിംഗ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ബി സാമ്പിളിലും ഉത്തേജക മരുന്നിന്‍റെ അളവ് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ജൂലൈ 5നാണ് ബി സാമ്പിള്‍ പരിശോധന നടത്തിയത്. ഇതോടെ കേവല ഗൂഢാലോചന ആരോപണം കൊണ്ട് അച്ചടക്ക നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നര്‍സിംഗ്. ഒളിമ്പിക്സില്‍ നര്‍സിംഗിന്‍റെ ഭാവി തീരുമാനിക്കാനുള്ള ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിയുടെ അന്തിമ ഹിയറിംഗ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. നര്‍സിംഗ് യാദവ്, അദ്ദേഹത്തിന്‍റെ പരിശീലകന്‍, റസ്‍ലിംഗ് ഫെഡറേഷന്‍ ഭാരവാഹി, പരിശോധന നടത്തിയ നാഡയിലെ ഡോക്ടര്‍ തുടങ്ങിവരെയാണ് സമിതി വിസ്തരിക്കുന്നത്.
ഒളിമ്പിക്സിന് അയോഗ്യനാക്കപ്പെടുകയാണെങ്കില്‍ നര്‍സിംഗിന് പകരക്കാരനായി പ്രവീണ്‍ റായെ അയക്കാന്‍ റസ്‍ലിംഗ് ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തേജക വിവാദത്തില്‍ കുരുങ്ങി അയോഗ്യനാക്കപ്പെടുന്ന താരത്തിന് പകരക്കാരനെ അയക്കാന്‍ ചട്ടമില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചത് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

TAGS :

Next Story