Quantcast

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇന്നിറങ്ങുന്നു

MediaOne Logo

Ubaid

  • Published:

    2 Jun 2018 4:30 AM GMT

പേരുകേട്ട നിരയുണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരത്തില്‍ പോലും ജയിക്കാന്‍ പോര്‍ച്ചുഗലിനായില്ല.

യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു. കരുത്തരായ ക്രൊയേഷ്യയാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരക്കാണ് പോരാട്ടം. പേരുകേട്ട നിരയുണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരത്തില്‍ പോലും ജയിക്കാന്‍ പോര്‍ച്ചുഗലിനായില്ല. ഐസ്‌ലാന്‍ഡിനെതിരെ സമനില വഴങ്ങിയാണ് പറങ്കിപ്പടയുടെ തുടക്കം. റൊണാള്‍ഡേയും നാനിയും ക്യൂറേസ്മയും പെപ്പെയും ഇങ്ങനെ നീളുന്നു പോര്‍ച്ചുഗല്‍ നിര. എന്നാല്‍ ആദ്യ മല്‍സരത്തില്‍ ഐസ് ലാന്‍ഡിന് മുന്നില്‍ വിറങ്ങലിച്ചു.

ഓസ്ട്രിയക്ക് മുന്നിലും ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ ശിഷ്യന്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനായില്ല. ഓസ്ട്രിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പെനാള്‍ട്ടിയിലൂടെ കിട്ടിയ സുവര്‍ണാവസരം പാഴാക്കി റൊണാള്‍ഡോ ആരാധകകരെ നിരാശരാക്കി. ഒടുവില്‍ ഹംഗറിക്കെതിയും ഒരു പോയന്‍റില്‍ കൂടുതല്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. സമനിലയിലായെങ്കിലും‍ ഇരട്ടഗോള്‍ നേടി റൊണാള്‍ഡോ ഫോം വീണ്ടെടുത്തു.

ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരെന്ന പകിട്ടുമായാണ് ക്രൊയേഷ്യ എത്തുക. തുര്‍ക്കിയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ തുടക്കം. ലൂക്കാ മോഡ്രിച്ചാണ് ആദ്യമല്‍സരത്തില്‍ താരമായി. ചെക്ക് റിപബ്ലിക്കിനെതിരെ ഗംഭീര കളിയാണ് ക്രൊയേഷ്യന്‍സംഘം പുറത്തെടുത്തത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ചെക്ക് സംഘം നേടിയ ഗോള്‍ മല്‍സരം സമനിലയിലാക്കി.

അവസാന മല്‍സരത്തില്‍ നിലവിലെ യൂറോ ജേതാക്കളായ സ്പെയിനിനെ ഒന്നിനെതിരെ 2 ഗോളിന് ക്രൊയേഷ്യ തരിപ്പണമാക്കി.

അതിവേഗ മുന്നേറ്റക്കാരും കരുത്തുറ്റ മിഡ് ഫീല്‍ഡര്‍മാരും ക്രൊയേഷ്യന്‍ നിരക്ക് ചുക്കാന്‍പിടിക്കും. ഇവാന്‍ പെരിസിച്ച്, ലൂക്കോ മോഡ്രിച്ച്, മരിയോ മാന്‍സൂക്കി എന്നിവര്‍ പോര്‍ച്ചുഗല്‍ പ്രതിരോധത്തെ വിറപ്പിക്കും.

TAGS :

Next Story