അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയിന്‍ സെമിയില്‍

അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയിന്‍ സെമിയില്‍
സെമിയില്‍ മാലിയാണ് സ്പയിനിന്റെ എതിരാളികള്‍
സ്‌പെയിന്‍ അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്റെ മുന്നേറ്റം. സെമിയില്‍ മാലിയാണ് സ്പയിനിന്റെ എതിരാളികള്‍.
തോല്‍വിയറിയാതെ മുന്നേറിയ ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ സ്‌പെയിനിന്റെ കളിമികവിന് മുന്നില്‍ വീണു. മുഴുവന്‍ പേരും പോസ്റ്റിന് മുന്നില്‍ തമ്പടിച്ചിട്ടും സ്പയിന്‍ ഇറാന്റെ വലയിലാക്കിയത് മൂന്ന് ഗോളുകള്‍. 13 ആം മിനിറ്റില്‍ കാപ്റ്റന്‍ ആബേല്‍ റൂയിസ്. 60 ആം മിനിറ്റില്‍ സെര്‍ജിയോ ഗോമസ്. 67 ാം മിനിറ്റില്‍ ഫെറാന്‍ ടോറസ്.
ഇറാന്‍ 70 മിനിറ്റില്‍ സയീദ് കരീമിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. അഞ്ചു പേരെ മധ്യനിരയില്‍ വിന്യസിച്ചിട്ടും പന്തിന്റെ മേലുള്ള സ്‌പെയിനിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇറാനായില്ല.
25 ന് മുംബൈയിലാണ് സ്‌പെയിന്‍ മാലി സെമി ഫൈനല്‍ പോരാട്ടം.
Adjust Story Font
16

