Quantcast

ആരാധകരെക്കാളധികം താന്‍ ബാംഗ്ലൂരിന്‍റെ കന്നി കിരീടം ആഗ്രഹിക്കുന്നതായി കൊഹ്‍ലി

MediaOne Logo

admin

  • Published:

    4 Jun 2018 1:08 PM GMT

ആരാധകരെക്കാളധികം താന്‍ ബാംഗ്ലൂരിന്‍റെ കന്നി കിരീടം ആഗ്രഹിക്കുന്നതായി കൊഹ്‍ലി
X

ആരാധകരെക്കാളധികം താന്‍ ബാംഗ്ലൂരിന്‍റെ കന്നി കിരീടം ആഗ്രഹിക്കുന്നതായി കൊഹ്‍ലി

കിരീടം എന്ന സ്വപ്നം നേടാനായി 120 ശതമാനം പരിശ്രമവും ഇത്തവണ പുറത്തെടുക്കും. അത്  ഉറപ്പ് നല്‍കാനാകുമെന്നും കൊഹ്‍ലി പറഞ്ഞു.  

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ആരാധകരെക്കാളേറെ ടീമിന്‍റെ കിരീട ധാരണത്തിനായി താന്‍ ആശിക്കുന്നുണ്ടെന്ന് നായകന്‍ വിരാട് കൊഹ്‍ലി.

ബാംഗളൂര്‍ ടീമിന്‍റെ ഭാഗമായിട്ട് പത്ത് വര്‍ഷത്തിലേറെയായി. മൂന്നു തവണയാണ് ഫൈനലില്‍ പൊരുതി വീണത്. കിരീടം എന്ന സ്വപ്നം നേടാനായി 120 ശതമാനം പരിശ്രമവും ഇത്തവണ പുറത്തെടുക്കും. അത് ഉറപ്പ് നല്‍കാനാകുമെന്നും കൊഹ്‍ലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബാറ്റിംഗ് ആയിരുന്നു ഞങ്ങളുടെ ശക്തി. ഇത്തവണ ബൌളിംഗ് നിര കൂടി ശക്തമാക്കാനായത് ഞങ്ങള്‍ക്ക് കരുത്താകും. ഞങ്ങളുടെ സാധ്യതകളെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഇത്തവണയുള്ളത് - ഇന്ത്യന്‍ നായകന്‍ നയം വ്യക്തമാക്കി.

TAGS :

Next Story