Quantcast

ഒളിംമ്പിക്സിന്‍റെയും മാനവികതയുടേയും ചരിത്രം

MediaOne Logo

Subin

  • Published:

    5 Jun 2018 12:39 PM GMT

ഒളിംമ്പിക്സിന്‍റെയും മാനവികതയുടേയും ചരിത്രം
X

ഒളിംമ്പിക്സിന്‍റെയും മാനവികതയുടേയും ചരിത്രം

ഫ്രഞ്ച് പ്രഭുവായിരുന്ന കുബര്‍ട്ടിന്‍റെ വിയര്‍പ്പിന്മേല്‍ ആധുനിക ഒളിമ്പിക്സിന് 1896 ല്‍ ഏതന്‍സില്‍ തിരശ്ശീല ഉയരുന്നു. നാല് കൊല്ലങ്ങള്‍ മാറുമ്പോള്‍ വേദികള്‍ മാറിക്കൊണ്ടിരുന്നു. യുദ്ധങ്ങളും ബഹിഷ്ക്കരണങ്ങളും വന്നു.

ഓര്‍മ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഓരോ ഒളിമ്പിക്സും. നൂറ്റാണ്ട് നീണ്ടു കിടക്കുന്ന അതിന്‍റെ ചരിത്രം മാനവികസംസ്കാരത്തിന്‍റെയും കൂടി പരിണാമമാണ്. മതപരവും അനുഷ്ടാനപരവുമായിരുന്ന പുരാതന ഒളിമ്പിക്സില്‍ നിന്നും ആധുനിക എഡിഷനിലേക്കുള്ള ഒളിമ്പിക്സിന്‍റെ യാത്ര രോമാഞ്ച ജനകമായ ഏടുകളാണ്

ഫ്രഞ്ച് പ്രഭുവായിരുന്ന കുബര്‍ട്ടിന്‍റെ വിയര്‍പ്പിന്മേല്‍ ആധുനിക ഒളിമ്പിക്സിന് 1896 ല്‍ ഏതന്‍സില്‍ തിരശ്ശീല ഉയരുന്നു. നാല് കൊല്ലങ്ങള്‍ മാറുമ്പോള്‍ വേദികള്‍ മാറിക്കൊണ്ടിരുന്നു. യുദ്ധങ്ങളും ബഹിഷ്ക്കരണങ്ങളും വന്നു. ഇടക്കിടെ മുടക്കങ്ങളുണ്ടായെങ്കിലും അനിവാര്യമായ അതിന്‍റെ തുടര്‍ച്ചക്ക് ഭംഗമൊന്നുമുണ്ടായില്ല. നാല് കൊല്ലം കൂടുമ്പോള്‍ലോകം പുതിയ ഉയരങ്ങളും വേഗങ്ങളും താണ്ടി.

ആദ്യ ജേതാവായ ജെയിംസ് ഒ കൊണോലി മുതല്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറെ നാട്ടിലെത്തി വിറപ്പിച്ച ജെസി ഓവന്‍സും ഓടിയാല്‍ തളരാത്ത പാവോ നൂര്‍മിയും തൊട്ടതെല്ലാം പൊന്നാക്കിയ ബോബ് ഡിഡ്രിക്സണും നഗ്നപാദനായി മാരത്തണ്‍ കീഴടക്കിയ അബീബി അക്കിലയും മടമ്പിന്‍റെ ചുവപ്പ് മാറാതെ ജിംനാസ്റ്റിക് വേദിയെ കയ്യിലെടുത്ത് അമ്മാനമാടിയ നാദിയ കൊമനേച്ചിയും ജെസി ഓവന്‍സിന്‍റെ വഴിയെ സഞ്ചരിച്ച കാള്‍ ലൂയിസും നീന്തല്‍ക്കുളത്തിലെ സ്വര്‍ണ മീനുകള്‍ ഇയാന്‍ തോര്‍പ്പും മൈക്കല്‍ ഫെല്‍പ്സും തുടങ്ങി കൊള്ളിയാനെ ഓര്‍മ്മിപ്പിക്കുന്ന ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും വരെയുള്ളവര്‍.

ഒളിമ്പിക്സ് പക്ഷെ ജയിച്ചവരുടെ മാത്രം ചരിത്രമല്ല. പേരും മുഖവുമില്ലാത്ത ഒരായിരം പോരാളികളുടേത് കൂടിയാണ്. എല്ലാറ്റിനുമൊടുവില്‍ പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ആമസോണ്‍ കാടുകളിലേക്ക് വിശ്വകായികമേള പറന്നിറങ്ങുമ്പോള്‍ ലോകം കാതോര്‍ക്കുന്നതും ചരിത്രത്തിന്‍റെ പുതിയ പിറവികള്‍ക്കായാണ്.

TAGS :

Next Story