Quantcast

ആരാധന മൂത്ത് വീടിനെ മഞ്ഞയണിയിച്ച് ഒരു കട്ട ബ്രസീല്‍ ആരാധകന്‍

MediaOne Logo

Jaisy

  • Published:

    13 Jun 2018 6:22 AM IST

ആരാധന മൂത്ത് വീടിനെ മഞ്ഞയണിയിച്ച് ഒരു കട്ട ബ്രസീല്‍ ആരാധകന്‍
X

ആരാധന മൂത്ത് വീടിനെ മഞ്ഞയണിയിച്ച് ഒരു കട്ട ബ്രസീല്‍ ആരാധകന്‍

എവിടെ നോക്കിയാലും ബ്രസിലിന്റെ പതാകയും പേരും ജഴ്സിയുടെ നിറവും

ലോകകപ്പ് അടുക്കാനിരിക്കെ ഫുട്ബോള്‍ പ്രേമികള്‍ ഇഷ്ടടീമിനോടുള്ള ആരാധന പലതരത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. പാലക്കാട് നെന്‍മാറയിലെ ഒരു ബ്രസീല്‍ ടീം ആരാധകന്‍ എന്താണ് ചെയ്തതെന്ന് നോക്കാം.

ഓരോ ലോകകപ്പ് ഫുട്ബോളും നെന്‍മാറ വക്കാവിലെ ഷെയ്ക്ക് ഷെബീറിന് ആവേശമാണ്. ബ്രസീല്‍ ടീമിനോടുള്ള ആരാധന കാരണം വീടിന്റെ മുന്‍ഭാഗവും മതിലും ഗേറ്റും ഇത്തവണ മഞ്ഞണിഞ്ഞ് നില്‍ക്കുകയാണ്. എവിടെ നോക്കിയാലും ബ്രസിലിന്റെ പതാകയും പേരും ജഴ്സിയുടെ നിറവും. കഴിഞ്ഞ ലോകകപ്പിന് ആരാധന ബൈക്കിന് നിറം നല്‍കിക്കൊണ്ടായിരുന്നെങ്കില്‍ ഇത്തവണ ആവേശം സ്വന്തം വീടിന്റെയും മതിലിന്റെയും ചുമരിലെത്തി. ഫുട്ബോള്‍ പ്രേമികളുടെ സെല്‍ഫി സ്പോട്ടായി മാറിയിരിക്കുകയാണ് ഇവിടം.

നെന്‍മാറയിലെ ഉഷസ് ക്ലബിന്റെ നേതൃത്വത്തിലുള്ള ഫുട്ബോള്‍ ടീമിന്റെ മുഖ്യസംഘാടകനാണ് ഷബീര്‍. ക്ലബിന്റെ നേതൃത്വത്തില്‍ ഇത്തവണ വലിയ സ്ക്രീനില്‍ ഫുട്ബോള്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമുണ്ട്.

TAGS :

Next Story