Quantcast

“മാപ്പ്, ഞാനാണ് ഉത്തരവാദി”; അര്‍ജന്റീനയുടെ ആരാധകരോട് സാംപോളി

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും മാപ്പ് പറഞ്ഞുമാണ് സാംപോളി രംഗത്തെത്തിയത്. 

MediaOne Logo

Web Desk

  • Published:

    22 Jun 2018 6:55 AM IST

“മാപ്പ്, ഞാനാണ് ഉത്തരവാദി”; അര്‍ജന്റീനയുടെ ആരാധകരോട് സാംപോളി
X

ലോകകപ്പിലെ അര്‍ജന്റീനയുടെ കനത്ത പരാജയത്തിന് ആരാധകരോട് ക്ഷമ യാചിച്ച് പരിശീലകന്‍ യോര്‍ഗെ സാംപോളി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും മാപ്പ് പറഞ്ഞുമാണ് സാംപോളി രംഗത്തെത്തിയത്.

"ഞാന്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നു. പ്രത്യേകിച്ച് അര്‍ജന്റീനയുടെ കളി കാണാന്‍ ഏറെ കഷ്ടപ്പെട്ട് ഇവിടെയെത്തിയവരോട്. ഈ മത്സരഫലത്തിന് ഞാനാണ് ഉത്തരവാദി. എന്നെക്കൊണ്ട് പറ്റുംവിധം ഞാന്‍ പരിശ്രമിച്ചു. എന്നാല്‍ ആരാധകര്‍ ആഗ്രഹിച്ചത് കൊടുക്കാനായില്ല", സാംപോളി വിശദീകരിച്ചു.

ഗോളിയുടെ മേല്‍ തോല്‍വിയുടെ ഭാരം അടിച്ചേല്‍പിക്കുന്നത് ശരിയല്ലെന്നും സാംപോളി പ്രതികരിച്ചു. ക്രൊയേഷ്യ ആദ്യ ഗോള്‍ അടിച്ചതോടെ ടീം വൈകാരികമായി തകര്‍ന്നുപോയി. തനിക്ക് വേദനയുണ്ടെന്നും സാംപോളി പ്രതികരിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയോട് പരാജയപ്പെട്ട് അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍ നില്‍ക്കുമ്പോഴാണ് കോച്ചിന്റെ പ്രതികരണം.

TAGS :

Next Story