Quantcast

ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ ഇന്ന്

ഈ സീസണിലെ പതിനൊന്നാം ഗ്രാന്‍ഡ് പ്രീയാണ് ഇന്ന് നടക്കുന്നത്. യോഗ്യതാ റൌണ്ടില്‍ ഒന്നാമതെത്തി വെറ്റല്‍ അവസാന റൌണ്ടില്‍ ആദ്യം ഇരിപ്പിടം ഉറപ്പിച്ചു. 

MediaOne Logo

Web Desk

  • Published:

    22 July 2018 4:45 AM GMT

ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ ഇന്ന്
X

ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം ഇന്ന് നടക്കും. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് പോള്‍ പൊസിഷനില്‍. മേഴ്സിഡസിന്റെ വാല്‍ത്തേരി ബോട്ടാസാണ് രണ്ടാമത്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ പതിനാലാം സ്ഥാനത്താണ് എത്തിയത്.

ഈ സീസണിലെ പതിനൊന്നാം ഗ്രാന്‍ഡ് പ്രീയാണ് ഇന്ന് നടക്കുന്നത്. യോഗ്യതാ റൌണ്ടില്‍ ഒന്നാമതെത്തി വെറ്റല്‍ അവസാന റൌണ്ടില്‍ ആദ്യം ഇരിപ്പിടം ഉറപ്പിച്ചു. മേഴ്സിഡസിന്റെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതെത്തിയപ്പോള്‍ ഫെറാരിയുടെ കിമി റായ്ക്കോണനാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ മാക്സ് വേഴ്സ്റ്റാപ്പനാണ് നാലാമത്.

ലോക ചാമ്പ്യന്‍ മേഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണിന് പതിനാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. എഞ്ചിന്‍ തകരാറാണ് ഹാമില്‍ട്ടണിന് തിരിച്ചടിയായത്. റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോക്ക് 20 ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. ഡ്രൈവര്‍മാരുടെ മൊത്തം പോയിന്റ് വേട്ടയില്‍ വെറ്റലാണ് ഇപ്പോള്‍ ഒന്നാമത്. ഹാമില്‍ട്ടണിനേക്കാള്‍ 8 പോയിന്റിന്റെ ലീഡുണ്ട് ഈ ജര്‍മന്‍ ഡ്രൈവര്‍ക്ക്. ഈ സീസണിലെ അഞ്ചാം കിരീടമാണ് വെറ്റല്‍ ലക്ഷ്യമിടുന്നത്.

TAGS :

Next Story