Quantcast

ഏഷ്യൻ ​ഗെയിംസിൽ ചരിത്ര നേട്ടവുമായി വിനേഷ് ഫോ​ഗാട്ട്

വനിത വിഭാ​ഗം 50കി ഫ്രീസ്റ്റൈൽ ​ഗുസ്തിയിലാണ് വിനേഷിന്റെ നേട്ടം

MediaOne Logo

Web Desk

  • Published:

    20 Aug 2018 1:43 PM GMT

ഏഷ്യൻ ​ഗെയിംസിൽ ചരിത്ര നേട്ടവുമായി വിനേഷ് ഫോ​ഗാട്ട്
X

പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണ്ണം നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം സ്വന്തമാക്കി വിനേഷ് ഫോഗാട്ട്. പതിനെട്ടാമത് ഏഷ്യൻ ഗെയിംസില്‍ വനിത വിഭാഗം 50കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ജപ്പാന്റെ യുക്കി എെറിലിനെ 6-2 ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണ നേട്ടം വിനേഷ് കുറിച്ചത്. നേരത്തെ പുരുഷന്മാരുടെ 62കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബജ്രംഗ് പുനിയ സ്വർണ്ണം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിവസം 53 കിലോഗ്രാമിൽ പൂജ ദണ്ഡയും 62 കിലോഗ്രാമിൽ സാക്ഷി മല്ലിക്കും പുറത്തായതോടെ വനിതകളുടെ ഗുസ്തിയിലെ ഏക പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗാട്ട്.

ഇൗ വർഷം ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസില്‍ വനിത വിഭാഗം 50കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലും വിനേഷ് സ്വർണ്ണം നേടിയിരുന്നു.

TAGS :

Next Story