യുഎസ് ഓപ്പണില്‍ അട്ടിമറി; ഫെഡറര്‍, ഷറപോവ പുറത്ത്

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അഞ്ച് തവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ അടിയറവ് പറഞ്ഞത്. സെര്‍വിലെ പിഴവുകളാണ് ഫെഡററെ വീഴ്ത്തിയത്.

MediaOne Logo

Web Desk

  • Published:

    4 Sep 2018 10:05 AM GMT

യുഎസ് ഓപ്പണില്‍ അട്ടിമറി; ഫെഡറര്‍, ഷറപോവ പുറത്ത്
X

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ അമ്പത്തിയഞ്ചാം റാങ്കിലുള്ള ആസ്‌ത്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയും പുറത്തായി.

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അഞ്ച് തവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ അടിയറവ് പറഞ്ഞത്. സെര്‍വിലെ പിഴവുകളാണ് ഫെഡററെ വീഴ്ത്തിയത്. പതിനാല് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഫെഡറര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മരിയ ഷറപ്പോവയുടെ തോല്‍വി. സ്പാനിഷ് താരം കാര്‍ലോ നവോരയാണ് ഷറപ്പോവയെ പരാജയപ്പെടുത്തിയത്.

TAGS :

Next Story