Quantcast

ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്

ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ബോള്‍ട്ട് വിജയിയായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Sept 2018 8:35 AM IST

ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്
X

മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട്. ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ബോള്‍ട്ട് വിജയിയായിരിക്കുന്നത്.

ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍‌ട്ടിനെ ഓടിതോല്‍പ്പിക്കാന്‍ ഭൂമിയിലാര്‍‌ക്കും കഴിയില്ല. ബോള്‍ട്ടിന്റെ വേഗതയില്‍ ഓടാന്‍ പ്രാപ്തിയുള്ള മനുഷ്യരാരും ഭൂമിയിലിത് വരെ പിറന്നിട്ടുമില്ല. അപ്പോ പിന്നെ ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് മത്സരിച്ചാല്‍ എന്താകും സ്ഥിതി. സംശയമില്ല. ബോള്‍ട്ടിനെ തോല്‍പ്പിക്കാനാവില്ല. ഗുരുത്വാകര്‍ഷണമില്ലാത്ത രീതിയില്‍ പ്രത്യേകം സജീകരിച്ച വിമാനത്തിലായിരുന്നു മത്സരം. കൂടെ ഓടിയത് ബഹിരാകാശ യാത്രികനും നോവ സ്പേസ് സി.ഇ.ഒയും. ഒരു സ്വകാര്യ കമ്പനിയുടെ പ്രചരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്.

TAGS :

Next Story