പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി
ഡേവിഡ് ലൂയിസ്, എൻ’ഗോലോ കാന്റെ എന്നിവരാണ് നീല കുപ്പായക്കാർക്ക് വേണ്ടി വലകുലുക്കിയത്

പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ കുതിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചെല്‍സി ഷോക്ക്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ചെൽസി പരാജയപ്പെടുത്തിയത്. ഡേവിഡ് ലൂയിസ്, എൻ'ഗോലോ കാ
ന്റെ എന്നിവരാണ് നീല കുപ്പായക്കാർക്ക് വേണ്ടി വലകുലുക്കിയത്.
സീസണിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റിയെ സ്വന്തം ഹോം ഗ്രൗണ്ടിലാണ് ചെൽസി തോല്‍പ്പിച്ചത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻറുകൾ ബാക്കി നിൽക്കെ കാന്റെയുടെ കിടിലൻ ഗോളിലൂടെയായിരുന്നു ചെൽസി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 78ാം മിനിറ്റിൽ ഡേവിഡ്
ലൂയിസ് ലീഡ് രണ്ടാക്കുകയായിരുന്നു.
ആദ്യ 12 കളികളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ചെൽസി അവസാന മൂന്നുകളികൾക്കുളളിൽ ടോട്ടൻഹാമിനോടും വോൾവ്സിനോടും തോറ്റ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി 15 കളികളിൽ തോൽവിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്തായിരുന്നു.
ये à¤à¥€ पà¥�ें- സലാഹിന് ഹാട്രിക്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം, ഒന്നാമത്
Adjust Story Font
16

